ന്യൂയോർക്ക്: യുഎസ് വിപണിയിൽ നിന്ന് പ്രധാന ജീവൻ രക്ഷാ മരുന്നുകൾ തിരിച്ച് വിളിച്ച് ഇന്ത്യൻ കന്പനികളായ സിപ്ലയും ഗ്ലെൻമാർക്കും. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ(യുഎസ്എഫ്ഡിഎ) മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
ആസ്തമ, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് സിപ്ല തിരിച്ചുവിളിച്ചത്. ഇപ്രട്രോപിയം ബ്രോമൈഡ്, ആൽബുട്ടെറോൾ സൾഫേറ്റ് ഇൻഹലേഷൻ സൊല്യൂഷൻ എന്നിവയുടെ 59,244 പായ്ക്കുകൾ ആണ് തിരിച്ചുവിളിക്കുന്നത്.
രക്തസമ്മർദം ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡിൽറ്റിയാസെം ഹൈഡ്രോക്ലോറൈഡ് എക്സ്റ്റെൻഡഡ്- റിലീസ് ക്യാപ്സ്യൂളുകൾ ആണ് ഗ്ലെൻമാർക്ക് തിരിച്ചുവിളിക്കുന്നത്. 3,264 പാക്കുകളാണ് തിരിച്ചുവിളിക്കുന്നത്.