എന്ത് കൊണ്ടാണ് ധ്രുവ് റാഠി എന്ന 29 കാരനെ ഇന്ത്യൻ പ്രധാനമന്ത്രി അടക്കം ബിജെപി എന്ന ഇന്ത്യ ഭരിക്കുന്ന പാർട്ടി വരെ പേടിക്കുന്നത് ? പലപ്പോഴായി ധ്രുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചു പൂട്ടിയിട്ടും അത് ഒരു ദിവസം ആകുന്നതിന് മുൻപേ ഇതേ ആളുകൾ തന്നെ ഓപ്പൺ ചെയ്ത് കൊടുക്കുന്ന അവസ്ഥ വരുന്നത്.? ഹിന്ദിയിൽ വീഡിയോ ചെയ്തിട്ട് പോലും കേരളത്തിൽ ഉള്ളവർവരെ എങ്ങനെ ധ്രുവിന്റെ ഫാൻ ആയി . ഇത്രയും തല വേദന ഉണ്ടാക്കിയിട്ട് പോലും ധ്രുവിനെ ഒന്നും ചെയ്യാൻ പറ്റാത്ത എന്ത് കൊണ്ടായിരിക്കും അറിയണ്ടേ ഒരു ഭരണകൂടത്തിന്റെ മുട്ട് വിറപ്പിക്കാൻ പാകത്തിനുള്ള ഈ ചെറുപ്പക്കാരൻ ആരാണെന്ന് .
നരേന്ദ്ര മോദിയെ ഏകാധിപതിയെന്ന് പലരും വിശേഷിപ്പിച്ചിട്ടുണ്ട്. അതൊരു രാഷ്ട്രീയ പ്രയോഗമായി കണ്ട്, ഗൗരവം ഉൾക്കൊള്ളാതെ അവഗണിക്കപ്പെടുകയാണ് പതിവ്. എന്നാൽ മോദി എന്തുകൊണ്ട് ഏകാധിപതിയാവുന്നു എന്ന് കൃത്യമായി വിശദീകരിച്ച് അക്ഷരാർഥത്തിൽ കോടിക്കണക്കിന് ജനങ്ങളിലേക്ക് അതെത്തിച്ച് ഒരു ട്രെൻഡിംഗ് ടോപിക് ആക്കി മാറ്റുക എന്നത് ധ്രുവ് റാഠിക്ക് മാത്രം ആയിരുന്നു സാധിച്ചത് .
ഇന്ന് ധ്രുവിന്റെ ഓരോ വിഡിയോയ്ക്കും വേണ്ടി ആളുകൾ കാത്തിരിക്കുകയാണ് .എന്താണ് പറയാൻ ഉള്ളത് എന്നറിയാൻ .വ്ലാദ്മിർ പുടിന്റെ റഷ്യക്കും കിം ജോങ്ങ് ഉന്നിന്റെ ഉത്തര കൊറിയക്കും സമാനമായ അന്തരീക്ഷത്തിലേക്കാണ് ഇന്ത്യ പോവുന്നതെന്നും ധ്രുവ് പറയുന്നു. പുതിയ ഇന്ത്യയില്‍ ഇതൊരു ചെറിയ കാര്യമല്ല. യൂട്യൂബിൽ ധ്രുവ് റാഠിയുടെ വീഡിയോക്ക് രണ്ട് കോടി വ്യൂസ് എന്ന എണ്ണത്തേക്കാള്‍ വലിയ ഇംപാക്ട് ഈ വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്. വീഡിയോക്ക് പുറമെ ഈ വീഡിയോയുടെ കട്ട് ചെയ്ത് പ്രചരിപ്പിക്കപ്പെടുന്ന ഭാഗങ്ങളിലൂടെയും വീഡിയോയെ അധികരിച്ച് എഴുതപ്പെട്ട വാർത്തകളിലൂടെയും ലേഖനങ്ങളിലൂടെയും വീണ്ടും കോടിക്കണക്കിന് ജനങ്ങളിലേക്ക് ധ്രുവ് പറയാനുദ്ദേശിച്ച ആശയം എത്തുന്നു.
ഒരു വലിയ സ്കാമിനെക്കുറിച്ച് പറയുമ്പോൾ സാധാരണ അവതാരകർ പുറത്തെടുക്കാറുള്ള ക്ഷോഭമോ എക്സാജറേഷനോ ഇല്ലാതെ ശാന്തമായി വിശദീകരണത്തിൽ മാത്രം ശ്രദ്ധിച്ചുള്ള അവതരണമാണ് ധ്രുവ് റാഠിയുടേത്. ലഡാക്കിലെ നിരാഹാര സമരം, കർഷക പ്രക്ഷോഭം തുടങ്ങി സാധാരണ വലിയ റീച്ചിന് സാധ്യതയില്ലാത്ത വിഷയങ്ങളിൽ പോലും ധ്രുവ് റാഠിയുടെ വീഡിയോ ഹിറ്റാവാനുള്ള കാരണത്തിൽ ഈ അവതരണവും പ്രധാന പങ്കു വഹിക്കുന്നുണ്ട്. ട്രാവൽ വ്ലോഗായിട്ടാണ് ധ്രുവ് റാഠി ആദ്യം തന്റെ ചാനൽ ആരംഭിച്ചത്. പിന്നീട് ഫാക്ട് ചെക്കിംഗിലേക്കും എക്സ്പ്ലൈനർ വീഡിയോകളിലേക്കും തിരിഞ്ഞു. 2014 ഒക്ടോബറിലാണ് ധ്രുവ് ആദ്യ പൊളിറ്റിക്കൽ വീഡിയോ അപ് ലോഡ് ചെയ്യുന്നത്, BJP Exposed: Lies Behind The Bullshit എന്ന ടൈറ്റിലിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞ കാര്യങ്ങളും ശേഷം അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നതുമായ വിഷ്വൽസ് കലർത്തിയുള്ള ഒരു മ്യൂസിക്കിൽ വീഡിയോ ആയിരുന്നു അത് വിഡിയോയിൽ ഇതായിരുന്നു തുടക്കം . പിന്നീട് ബി.ജെ.പി. ഐ.ടി. സെല്ലിന്റെ പ്രചാരണങ്ങളെയും രാഷ്ട്രീയ പാർട്ടികളുടെ നിലപാടില്ലായ്മയെയും പൊളിച്ചുകാണിച്ച് തുടരെ വീഡിയോകൾ പോസ്റ്റു ചെയ്തു. ബി.ജെ.പി. ഐ.ടി. സെല്ലിൽ നിന്ന് പുറത്തുവന്ന മഹാവീർ പ്രസാദുമായുള്ള ഇന്റർവ്യൂ ആണ് ധ്രുവ് രഠിക്ക് വലിയൊരു പോപ്പുലാരിറ്റി കൊടുത്തത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഐ.ടി. സെൽ എങ്ങനെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന എന്ന് മഹാവീർ പ്രസാദ് വിശദീകരിക്കുന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം പേർ കണ്ടു. അതിനിടെ ബി.ജെ.പി. എം.പി. വിജയ് ഗോയലുമായി ട്വിറ്ററിൽ നടത്തിയ വാഗ്വാദവും ധ്രുവ് റാഠിയെ ഐ.ടി. സെല്ലിന്റെ പ്രധാന ടാർഗറ്റുകളിലൊരാളാക്കി.
ആഴ്ചയിൽ ഒന്നോ രണ്ടോ വീഡിയോ മാത്രം പോസ്റ്റ് ചെയ്യുന്ന ധ്രുവ് റാഠി എട്ടു വർഷംകൊണ്ട് എൻ.ഡി.ടി.വി, ഇന്ത്യാ ടുഡേ ഉൾപ്പടെയുള്ള മെയിൻ സ്ട്രീം മീഡിയകളുടെ യൂട്യൂബ് ചാനലിനേക്കാൾ ഫോളോവേഴ്സിനെ സമ്പാദിച്ചിട്ടുണ്ട്. ടൈം മാഗസിൻ ‘Next Generation Leaders’ പട്ടികയിൽ ഇടം പിടിച്ച് ധ്രുവിന് നിലവിൽ 16.6 മില്ല്യൺ സബ്സ്ക്രൈബേഴ്സുണ്ട്.