ബെംഗളുരു: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രി എച്ച് ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാന്‍ഡ് ചെയ്തു. കേസില്‍ രേവണ്ണയുടെ ജാമ്യാപേക്ഷ ബംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങളാണ് രേവണ്ണക്കെതിരെ ചുമത്തിയിരിക്കുന്നത്.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് എച്ച്ഡി രേവണ്ണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരെ സ്വാധ്വീനിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇരു കേസുകളിലെയും ജാമ്യാപേക്ഷ ബംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി. ഈ മാസം 14ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
അതിനിടെ പ്രജ്വൽ രേവണ്ണയ്ക്കെതീരായ കേസിൽ ഗൂഡാലോചന ആരോപിച്ച് ജെ ഡി എസ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. കുറ്റകൃത്യത്തെ അംഗീകരിക്കുന്നില്ല, എന്നാൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ദൃശ്യങ്ങൾ പുറത്തുവിട്ട് വിവാദം സൃഷ്ടിച്ചത് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണെന്ന് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു.