കെജ്‌രിവാളിന്‍റെ ജാമ്യഹർജി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രി​വാ​ളി​ന്‍റെ ജാ​മ്യ ഹ‍​ര്‍​ജി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ര​വു​ണ്ടാ​കും. ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​കും ഇ​ട​ക്കാ​ല ജാ​മ്യം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കു​ക. ചൊവ്വാഴ്ച വാദം കേട്ട കേസില്‍ വിധി പറയാന്‍ മാറ്റിവെച്ചിരുന്നു.

ഇ​ഡി​യു​ടെ അ​റ​സ്റ്റ് ചോ​ദ്യം​ചെ​യ്താ​ണ് കെജ്‌രി​വാ​ൾ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും കെജ്‌രിവാ​ൾ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കുമെന്ന സൂചന വാദം കേള്‍ക്കലിനിടെ സുപ്രീംകോടതി നല്‍കിയിരുന്നു. പുറത്തിറങ്ങിയാല്‍ കെജ്‌രിവാള്‍ ഓഫീസില്‍ പോവുകയോ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടുകയോ ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരും ഇ.ഡി.യും സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ആം ആദ്മിയില്‍ (സാധാരണക്കാര്‍) നിന്ന് വ്യത്യസ്തനല്ല മുഖ്യമന്ത്രി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രചാരണത്തിന് ജാമ്യം നല്‍കിയാല്‍ വിളവെടുപ്പു കാലത്ത് തടവുകാരായ കര്‍ഷകര്‍ക്കും അതേ ആനുകൂല്യം കൊടുക്കുമോയെന്നും കേന്ദ്രം ചോദിച്ചു.

എന്നാല്‍, ഈ താരതമ്യം തെറ്റാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളവെടുപ്പ് നാല് മാസം കൂടുമ്പോഴുണ്ടാകാം. പൊതു തിരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിലൊരിക്കലാണ്. മാത്രവുമല്ല, കെജ്‌രിവാള്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയൊന്നുമല്ലെന്നും കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പില്ലായിരുന്നെങ്കില്‍ ഇടക്കാല ജാമ്യം പരിഗണിക്കുകയേ ഇല്ലായിരുന്നുവെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വ്യക്തമാക്കി. ഇതൊരു പ്രത്യേക സാഹചര്യമായതുകൊണ്ടുമാത്രമാണ് ഇടക്കാല ജാമ്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.