ജയ ബച്ചന്‍ നടിയെ അപമാനിച്ചു! സത്യാവസ്ഥ പറഞ്ഞ് സൊണാലി

ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ നടിമാരില്‍ ഒരാളാണ് സൊണാലി ബേന്ദ്ര. ‘ദി ബ്രോക്കണ്‍ ന്യൂസ്’ എന്ന വെബ് സീരിസിന്റെ തുടര്‍ച്ചയുമായി നടി വീണ്ടും ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് നടിയിപ്പോള്‍. അത്തരമൊരു സന്ദര്‍ഭത്തില്‍, നടന്‍ ആമിര്‍ ഖാന്റെ മകളായ ഐറ ഖാന്റെ വിവാഹ സല്‍ക്കാരത്തില്‍ ജയ ബച്ചനും മകള്‍ ശ്വേത ബച്ചനുമായി ഉണ്ടായ മോശം അനുഭവത്തെ കുറച്ചും സൊണാലി പങ്കുവെച്ചു. മാത്രമല്ല താനും ബച്ചന്‍ കുടുംബത്തിലെ സ്ത്രീകളുമായുള്ള ബന്ധം എന്താണെന്നും നടി പറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിമര്‍ശിക്കപ്പെടാറുള്ള നടിയാണ് ജയ ബച്ചന്‍. പരുക്കന്‍ രീതിയിലുള്ള പെരുമാറ്റമാണ് പലപ്പോഴും ജയ വിമര്‍ശിക്കപ്പെടാനുള്ള കാരണം.

അത്തരത്തിലാണ് സൊണാലിയെ അവഗണിച്ചുവെന്ന തരത്തില്‍ ജയയ്‌ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്ന് വന്നത്. ഫോട്ടോ എടുക്കാന്‍ വന്ന് നടിയെ മനപൂര്‍വ്വം അവഗണിച്ച് മുന്നോട്ട് പോയതാണെന്നും ജയയുടെ അഹങ്കാരമാണ് ഇതിലൂടെ പ്രകടമായതെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ജയ മാത്രമല്ല മകള്‍ ശ്വേത ബച്ചനും സൊണാലിയുടെ വരവില്‍ അതൃപ്തി ഉണ്ടായിരുന്നു എന്ന തരത്തിലും വിമര്‍ശനം വന്നു. നിരവധി മാധ്യമങ്ങളടക്കം ഈ വാര്‍ത്ത കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നാണെന്നാണ് സൊണാലി ഇപ്പോള്‍ പറയുന്നത്. ‘നമ്മള്‍ ഒരു ഇവന്റില്‍ പങ്കെടുക്കുമ്പോഴെല്ലാം, പാപ്പരാസികളുടെ ഒരു സൈന്യം തന്നെ അവിടെ ഉണ്ടാവും. മാത്രമല്ല അങ്ങോട്ട് വരുന്ന താരങ്ങളെയെല്ലാം പിടിച്ച് നിര്‍ത്തി അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പോസ് ചെയ്യാനും പറയും.

എല്ലാവരും ഒരുമിച്ച് നില്‍ക്കാനും പിന്നെ ഒറ്റയ്ക്ക് നില്‍ക്കാനുമൊക്കെ അവര്‍ ആവശ്യപ്പെടും. ഇതിന് അനുസരിച്ച് താരങ്ങള്‍ നില്‍ക്കുകയും ഒപ്പം ഉണ്ടായിരുന്നവര്‍ മാറി നില്‍ക്കാനും ശ്രമിക്കാറുണ്ട്. അങ്ങനൊരു സാഹചര്യത്തില്‍ ഞാന്‍ വന്ന് നിന്നപ്പോള്‍ ജയ ബച്ചന്‍ എന്റെ ഒറ്റയ്ക്കുള്ള ചിത്രങ്ങളെടുക്കാന്‍ വേണ്ടി മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അവര്‍ ദേഷ്യം പിടിച്ച് പോയെന്നും എന്നെ അപമാനിച്ചതാണെന്നും ആളുകള്‍ അനുമാനിച്ചു. ജയാ ബച്ചനോട് തനിക്ക് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവും ഉണ്ടെന്ന് സൊണാലി പറയുന്നു. കാരണം അവര്‍ ഇന്നുവരെ തനിക്ക് സ്‌നേഹം നല്‍കുകയാണ് ചെയ്തിട്ടുള്ളതെന്നും’ നടി വ്യക്തമാക്കുന്നു.

ഇതോടെ കുറേ നാളുകളായി പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്. മുന്‍പ് മാധ്യമങ്ങളുടെ പ്രവൃത്തികള്‍ പലപ്പോഴായി ചോദ്യം ചെയ്തിട്ടുള്ള ആളാണ് ജയ ബച്ചന്‍. ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞാല്‍ അതിന് തയ്യാറാവതെയും ദേഷ്യം പിടിച്ചുമൊക്കെ നടി പോവാറുണ്ട്. ഇതിന്റെ ഭാഗമായി നടിയ്ക്ക് വ്യാപകമായ വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. മാത്രമല്ല തന്റെ ഇഷ്ടക്കേട് ആരുടെ മുന്നിലും പരസ്യമായി കാണിക്കാന്‍ തീരെ മടിയില്ലാത്തെ ആളാണ് ജയ. ആയതിനാല്‍ സൊണാലിയുമായി എന്തോ പ്രശ്‌നമുള്ളത് കൊണ്ടാണ് അവരെ മൈന്‍ഡ് ആക്കാതെ പോയതിന്റെ കാരണമെന്ന് പലരും ഊഹിച്ചു. ഇതാണ് പരിഹാസങ്ങള്‍ക്ക് കാരണമായി മാറിയത്.