ഇപ്പോൾ എവിടെ തിരിഞ്ഞാലും വൈദ്യുതി ഉപയോഗവും കൂടി വരുന്ന വൈദ്യുതി ബില്ലും ഒക്കെയാണല്ലോ .ഉപയോഗിച്ചാലും ഉപയോഗിച്ചില്ലെങ്കിലും കറന്റ് ബില്ല് വരും എന്ന് പറയും പോലെ ,എന്നാൽ സൂക്ഷിച്ച് ഉപയോഗിച്ചാലോ ..അത് കുറയ്ക്കാൻ പറ്റും,
പീക്ക് സമയത്തെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പറയുന്നു. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കൂടിയ നിരക്കില്‍ വൈദ്യുതി കേരളത്തിന് പുറത്തുനിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള സമയമാണ് പീക്ക് സമയം. ഈ സമയം എയര്‍കണ്ടീഷണര്‍, കൂളര്‍, ഫാന്‍ എന്നിവയുടെയെല്ലാം ഉപയോഗം കൂടുന്നുണ്ട് അത് കുറച്ചത് നമ്മുക്ക് തന്നെ ഉപകരം ഉണ്ടാകും .. എന്നാൽ ഇവ ഒന്നും പെട്ടന്ന് ഒഴിവാക്കാനും സാധിക്കില്ല. അതിന് മറ്റ് വഴികള്‍ സ്വീകരിക്കാൻ സാധിയ്ക്കും അവ ഏതൊക്കെ എന്ന് നോക്കാം .ആറു മുതല്‍ രാത്രി 11 വരെ ഇന്‍ഡക്ഷന്‍ കുക്കര്‍, പമ്പുകള്‍, വാഷിംഗ് മെഷീന്‍ എന്നിവ ഓണാക്കാതിരിക്കുക. വീടുകളിലും ഓഫിസുകളിലും എയര്‍കണ്ടീഷണർ 25 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യാം. വൈദ്യുത ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ബി.ഇ.ഇ. സ്റ്റാര്‍ ലേബലുള്ള ഊര്‍ജ്ജകാര്യക്ഷമത കൂടിയവ വാങ്ങുക.ഏറ്റവും ഊര്‍ജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണത്തിന് 5 സ്റ്റാര്‍ ലേബലിംഗ് ആണ് ഉള്ളത്. അത് വാങ്ങുക വഴി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാൻ സാധിക്കും . ഫാൻ ഇല്ലാതെ പറ്റില്ല അല്ലെ എങ്കിൽ സാധാരണ ഫാനിന് പകരം ബി.എല്‍.ഡി.സി. ഫാൻ ഉപയോഗിക്കാം .വൈദ്യുതിയുടെ പകുതിയോളം വിനിയോഗിക്കപ്പെടുന്നത് ഗാര്‍ഹിക -വാണിജ്യ മേഖലകളിലാണ്. ഈ രംഗത്ത് വൈദ്യുതി കൈകാര്യം ചെയ്യുന്നതില്‍ കാര്യക്ഷമത പുലര്‍ത്താനായാല്‍ ഗണ്യമായ തോതില്‍ വൈദ്യുതി ലാഭിക്കാനാകും. വിവിധ മാര്‍ഗങ്ങളിലൂടെ 20 ശതമാനമെങ്കിലും വൈദ്യുത ഉപഭോഗം കുറയ്ക്കാനായാല്‍ കറന്റ് ബില്ലില്‍ ഏകദേശം മൂന്നില്‍ ഒന്നിന്റെ കുറവാണ് വരികയെന്നു ഓര്‍ക്കുക.
വളഞ്ഞ വഴികളില്ലാതെ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ എവിടെയും വൈദ്യുതി ലാഭിക്കാനാകും.1. വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുമ്പോള്‍ നിലവാരമുള്ളതു മാത്രം തെരഞ്ഞെടുക്കുക. ആവശ്യത്തിനു മാത്രം വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക.രാത്രി കാലങ്ങളില്‍ വീടിനു പുറത്തുള്ള ലൈറ്റുകള്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. 9. തകരാറിലായ ഉപകരണങ്ങള്‍ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കുക.4. ഉപയോഗശേഷം ലൈററും ഫാനും ടിവിയും അതു പോലുള്ള മറ്റുപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്.ഡീഫ്രോസ്റ്ററിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം. ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് ഊര്‍ജ്ജനഷ്ടം വരുത്തും.
ബി.ഇ.ഇ. സ്റ്റാര്‍ ലേബലുള്ള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ലേബലിന്റെ കാലാവധി, റ്റിഡി പദവി എന്നിവ സസൂഷ്മം നിരീക്ഷിച്ച് വാങ്ങുക.ടിവി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ഇങ്ങനെ ഉള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ പരമാവധി വൈദുതി കുറയ്ക്കാൻ സാധിക്കും .