ഭോപാൽ: കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം. കായിക താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് മുൻഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം കപട മതനിരപേക്ഷത വിജയിക്കാൻ അനുവദിക്കില്ല. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുനൽകുന്നത് തടയാനും രാമക്ഷേത്രത്തിന് ‘ബാബറി പൂട്ട്’ വീഴാതിരിക്കാനും ആണ് 400 സീറ്റ് ആവശ്യപ്പെടുന്നത്.
മധ്യപ്രദേശിലെ ധർ മണ്ഡലത്തിലെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. താൻ മുസ്ലിംകൾക്കോ ഇസ്ലാമിനോ എതിരല്ല. ഭരണഘടന എഴുതിയുണ്ടാക്കിയതിൽ അംബേദ്കറിന് കാര്യമായ പങ്കില്ലെന്ന് കോൺഗ്രസ് പറഞ്ഞതായും മോദി ആരോപിച്ചു.