പാലക്കാട്: കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
നടന്നു പോകുന്നതിനിടെ കാട്ടാന ഓടിയെത്തി അടിച്ചു വീഴ്ത്തി ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ വിജയന്, രാമചന്ദ്രന് എന്നിവര്‍ക്ക് ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് സാരമായി പരിക്കേറ്റു. ഇവര്‍ വാല്‍പ്പാറ ആശുപത്രിയില്‍ ചികിത്സയിലാണ്.