കടൽ വിഭവങ്ങളിൽ കൂന്തലിന്റെ രുചി ഒന്ന് വേറെതന്നെയാണ്. കണവ എന്നും ഇത് പറയപ്പെടാറുണ്ട്. പലതരത്തിലുള്ള വിഭവങ്ങൾ ഇതുകൊണ്ട് തയ്യറാക്കാം. വിദേശരാജ്യങ്ങളിലേക്ക് വലിയതോതിൽ കയറ്റി അയക്കുന്ന ഈ മത്സ്യം പലപ്പോഴും നമുക്ക് കിട്ടാറുമില്ല. റെസ്റ്റോറന്റുകളിൽ കൂന്തൽ വിഭവങ്ങൾക്ക് നല്ല വിലയും ഡിമാൻഡുംമാണ്. എന്നാൽ വീട്ടിൽത്തന്നെ വളരെ എളുപ്പത്തിൽ ഒരു റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കൂന്തൽ _250ഗ്രാം
- സവാള _ഒന്ന്
- തക്കാളി _ഒന്ന്
- പച്ചമുളക് _രണ്ട്
- ഇഞ്ചി _ഒരുചെറിയ കഷ്ണം
- വെളുത്തുള്ളി _അഞ്ചല്ലി
- കറിവേപ്പില, മല്ലിയില
- മുളകുപൊടി _ഒരുസ്പൂൺ
- മഞ്ഞൾപൊടി _കാൽസ്പൂൺ
- കുരുമുളകുപൊടി_ അരസ്പൂൺ
- തേങ്ങാപാൽ കട്ടിയുള്ളത് _മൂന്ന് ടേബിൾസ്പൂൺ.
- വെളിച്ചെണ്ണ _രണ്ട്ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കൂന്തൽ വൃത്തിയാക്കി കഷ്ണങ്ങളാക്കണം. ഒരു കടായിയിൽ വെളിച്ചെണ്ണയോഴിച് ചൂടായാൽ പൊടിയായരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായൊന്നു വഴറ്റണം. ഇനി പൊടിയായരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് വഴറ്റണം. ഒരുവിധം വഴന്നുകഴിഞ്ഞാൽ പൊടിയായരിഞ്ഞ തക്കാളി കൂടി ചേർത്ത് വഴറ്റണം. ഇനി കൂന്തൽ ചേർത്ത് കൊടുക്കാം. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്തിളക്കി മീഡിയം ഫ്‌ളൈമിൽ അടച്ചുവെച്ച് വെള്ളം വറ്റുന്നതുവരെ കുക്ക് ചെയ്യണം.
അതിന് ശേഷം തീ ലോവിലാക്കി കൂന്തൽമിക്സിനെ കാടായിയുടെ നടുവിൽ നിന്നും ചുറ്റുഭാഗത്തേക്കും നീക്കി വെക്കണം. ഇനി ഈ നടുവിലേക്ക് തേങ്ങാപാൽ ഒഴിച്ചുകൊടുക്കണം. വറ്റിവരുമ്പോൾ മൊത്തമായിട്ടിളക്കി കൊടുക്കണം. ശേഷം കുരുമുളക്പൊടിയും മല്ലിയിലയും കറിവേപ്പിലയും ചേർത്തിളക്കിഎടുത്താൽ സ്വാദിഷ്ടമായ നല്ല പാൽകൂന്തൽ റെഡിയായി.
(വീഡിയോ കാണാം )