മലയാളം ബിഗ് ബോസ് സീസൺ ആറിലെ ഏറെ ആഘോഷിക്കപ്പെട്ടതും വിവാദമുണ്ടാക്കിയതുമായ കൂട്ടുകെട്ടായിരുന്നു ജാസ്മിന്റെയും ഗബ്രിയുടേതും. എന്നാൽ ഇരുവരും കഴിഞ്ഞയാഴ്ച്ച പിരിഞ്ഞു. ഗബ്രി പ്രേക്ഷക വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ പുറത്ത് പോവുകയായിരുന്നു. ഇതോടെ ജാസ്മിൻ അടിമുടി തകർന്ന അവസ്ഥയിലായിരുന്നു.
ഗബ്രി തിരിച്ചുവരും എന്നാണ് ജാസ്മിന്‍ പറയുന്നത്. അതിന് പിന്നാലെ ഗബ്രിയുടെ സാമീപ്യം അനുഭവപ്പെടുന്ന വസ്തുക്കള്‍ എല്ലാം ജാസ്മിന്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഗബ്രി പോയിട്ടും ഗബ്രി എന്ന ചിന്തയില്‍ ജാസ്മിന്‍ തുടരുന്നത് വീട്ടിന് അകത്തും പുറത്തും അസ്വസ്തതയുണ്ടാക്കുന്നുണ്ട് എന്നാണ് ബിഗ് ബോസ് മലയാളം സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളിലെ ചില അഭിപ്രായങ്ങള്‍ പറയുന്നത്.
അതേ സമയം തന്നെ ഈ ആഴ്ച വീട്ടില്‍ ബിഗ് ബോസ് ഹോട്ടല്‍ ടാസ്ക് തുടങ്ങുകയും മലയാളം ബിഗ് ബോസ് സീസണ്‍ 1 വിജയിയായ സാബു മോനും, ഈ സീസണിലെ മത്സരാര്‍ത്ഥിയായ ശ്വേത മേനോനും അതിഥിയായി എത്തിയതും. ഒരോരുത്തരെയും അവരെ അടുത്തു വിളിച്ച് വിലയിരുത്തിയിരുന്നു ഇവര്‍. എന്നാല്‍ ഇന്നലെ ശ്വേത നല്‍കിയ ടാസ്കിനെ തുടര്‍ന്ന് വീട്ടില്‍ റെസ്‌മിനും ജാസ്മിനും കൈയ്യാങ്കളി നടന്നിരുന്നു. ഇത് പരിഹരിക്കാന്‍ കണ്‍ഫഷന്‍ റൂമിലേക്ക് രണ്ടുപേരെയും വിളിപ്പിച്ചു.
അതിന് മുന്‍പ് നടന്ന ബഹളത്തിന് ഇടയില്‍ ജാസ്മിന്‍റെ ഗബ്രിയുടെ ഓര്‍മ്മയില്‍ സൂക്ഷിച്ച എന്തോ വസ്തു, മാലയാണ് എന്നാണ് സൂചന വീണിരുന്നു. ഇത് സാബു മോന്‍ എടുത്തുവച്ചു. അത് ജാസ്മിന്‍ ചോദിച്ചിട്ടും സാബു കൊടുത്തില്ല. പകരം സ്റ്റോര്‍ റൂമില്‍ വച്ചെന്നും. അത് ബിഗ് ബോസ് കൊണ്ടുപോയി കാണും എന്നും പറഞ്ഞു. അതിന് ശേഷം കണ്‍ഫഷന്‍ റൂമില്‍ നിന്നും പുറത്ത് എത്തിയ ജാസ്മിന്‍ ആ വസ്തു ചോദിച്ച് സാബുവിന് പിന്നാലെ നടന്നു. കൈയ്യിലുണ്ടായിട്ടും അത് സ്റ്റോര്‍ റൂമില്‍ വച്ചുവെന്നാണ് സാബു പറഞ്ഞത്. പിന്നെയും നടന്നപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് കളിക്കണം എന്നും മറ്റും ജാസ്മിനെ സാബു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
അവസാനം മാല തന്‍റെ കൈയ്യിലുണ്ടെന്നും അവളെ ഒന്ന് കളിപ്പിക്കണമെന്നും സാബു ശ്വേതയോട് പറയുന്നുണ്ടായിരുന്നു. ഹോട്ടല്‍ ടാസ്കിന്‍റെ അവസാനം ആ വസ്തു കൊടുക്കാം എന്നാണ് സാബു പറയുന്നത്. അതേ സമയം സാബു നല്‍കാത്തതിനാല്‍ റൂമില്‍ വന്ന് ഗബ്രിയുടെ ഫോട്ടോ എടുത്ത് കരയുന്ന ജാസ്മിനെ കാണാം. എന്തായാലും ജാസ്മിന്‍റെ ഗബ്രി ഇഫക്ട് ഒഴിപ്പിക്കാന്‍ മുന്‍ ഗെയിമറായ സാബു നടത്തുന്ന ട്രീറ്റ്മെന്‍റ് എന്നാണ് ബിഗ് ബോസ് മലയാളം സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളിലെ ചില അഭിപ്രായങ്ങള്‍ ഇത് സംബന്ധിച്ച് വരുന്നത്.