വേനല്‍ക്കാലത്ത് വെന്തുരുകുമ്പോള്‍ ഉള്ളമൊന്ന് തണുപ്പിക്കാന്‍ തണുത്ത എന്തെങ്കിലും പരീക്ഷിക്കാത്തവരുണ്ടാകില്ല. അത്തരത്തില്‍ ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാന്‍ ഒരു കിടിലൻ തേങ്ങാപാൽ പുഡ്ഡിംഗ് ആയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
നല്ല കട്ടിയുള്ള തേങ്ങാപ്പാല്‍ അല്‍പ്പം മാത്രം മാറ്റിവെച്ച് അടുപ്പത്ത് വെച്ച് ചൂടാക്കുക. കുറുകി വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കുക. നേരത്തേ മാറ്റിവെച്ച തേങ്ങാപ്പാലിലേക്ക് കോണ്‍ഫ്‌ളോര്‍ ചേര്‍ത്ത് അലിയിച്ചെടുക്കുക. ഇത് അടുപ്പത്ത് വെച്ചിരിക്കുന്ന തേങ്ങാപ്പാല്‍ പഞ്ചസാര മിശ്രിതത്തിലേക്ക് ചേര്‍ക്കുക. എല്ലാ ചേരുവകളും നല്ലവണ്ണം ഇളക്കി കുറുക്കിയെടുക്കുക. കുറുകിവരുമ്പോള്‍ അതിലേക്ക് മൂന്ന് ടീസ്പൂണ്‍ വാനില എസന്‍സ് ചേര്‍ത്ത് ഇളക്കുക. തീ ഓഫ് ചെയ്ത് ഒരു കുഴിയുള്ള പാത്രത്തിലേക്ക് പുഡ്ഡിംഗ് മിശ്രിതം ഒഴിക്കുക. തണുക്കുമ്പോള്‍ ഇത് ഫ്രിഡ്ജില്‍ വെച്ച് നല്ലവണ്ണം തണുപ്പിച്ചെടുക്കുക. ആവശ്യത്തിന് തണുപ്പായതിന് ശേഷം ഒരു പാത്രത്തിലേക്ക് പുഡ്ഡിംഗ് കമഴ്ത്തി മുറിച്ചോ സ്പൂണ്‍ കൊണ്ട് കോരിയോ കഴിക്കാം.