നാലുമണി പലഹാരത്തിന് അല്പം വെറൈറ്റിയായി എന്തെങ്കിലും തയ്യറാക്കാം. എന്നും കരിച്ചതും പൊരിച്ചതുമല്ലേ? നാടന്‍ പലഹാരമൊക്കെ കഴിച്ച് മടുക്കുമ്പോള്‍ വെറൈറ്റി ആയിട്ട് എന്തുണ്ടാക്കും എന്നാവും പലരുടെയും ആലോചന. വീട്ടില്‍ ബ്രെഡും പഴവുമുണ്ടെങ്കിൽ സാധനം റെഡി. ഒരു ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകള്‍
- ബ്രെഡ് – നാലെണ്ണം
- പഴം – ഒരെണ്ണം
- അണ്ടിപ്പരിപ്പ് – കാല്‍ കപ്പ്
- കസ്റ്റാര്‍ഡ് പൗഡര്‍ – 1 ടേബിള്‍സ്പൂണ്‍
- പഞ്ചസാര – രണ്ടര ടേബിള്‍സ്പൂണ്‍
- പാല്‍ – ഒന്നേമുക്കാല്‍ കപ്പ്
- കറുവപ്പട്ട പൊടി – അര ടീസ്പൂണ്‍
- ചോക്ലേറ്റ് ചിപ്‌സ് – കാല്‍ കപ്പ്
- ഉണക്കമുന്തിരി- കാല്‍ കപ്പ്
- ടൂട്ടി ഫ്രൂട്ടി- കാല്‍ കപ്പ്
- വെണ്ണ ഉരുക്കിയത് – 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ബേക്കിംഗ് ട്രേയില്‍ ബ്രെഡ് മുറിച്ചിട്ട് 140 ഡി്ഗ്രിയില്‍ 12-15 മിനിട്ട് ബേക്ക് ചെയ്യുക. ആ സമയം കൊണ്ട് പഴം മുറിച്ച് അണ്ടിപ്പരിപ്പം കസ്റ്റാര്‍ഡ് പൗഡറും പഞ്ചസാരയും പാലും കറുവപ്പട്ട പൊടിയും ചേര്‍ത്ത് ബ്ലെന്‍ഡറില്‍ ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ബേക്ക് ചെയ്ത ബ്രെഡ് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ചോക്ലേറ്റ് ചിപ്‌സും ഉണക്കമുന്തിരിയും ടൂട്ടി ഫ്രൂട്ടിയും പഴം മിശ്രിതവും ചേര്‍ക്കുക. ഇനി പുഡ്ഡിംഗിനുള്ള പാത്രത്തില്‍ വെള്ള പുരട്ടി അതിലേക്ക് പുഡ്ഡിംഗ് ഒഴിക്കുക. ഇത് ബേക്കിംഗ് ട്രേയില്‍ വെച്ച് 180 ഡിഗ്രിയില്‍ 35 -40 മിനിട്ട് ബേക്ക് ചെയ്യുക. ബേക്കിംഗ് ട്രേയില്‍ വെള്ളം ഒഴിക്കാന്‍ മറക്കരുത്. ബ്രെഡ് പുഡ്ഡിംഗ് ഓവനില്‍ നിന്നും പുറത്തെടുത്ത് ചൂടോടെ പലഹാരക്കൊതിയന്മാര്‍ക്ക് വിളമ്പുക. അല്ലെങ്കില്‍ പത്ത് മിനിട്ട് പുഡ്ഡിംഗ് തണുക്കുന്നത് വരെ കാത്തിരിക്കുക.