യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയില്‍ കണ്ടത്

വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയില്‍ ആണ് സംഭവം. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിലാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകമാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, പാലക്കാട് കഞ്ചിക്കോടിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഉമ്മിനികുളം ഭാഗത്ത് നിന്നാണ് ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തി വരികയാണെന്ന് കസബ പൊലീസ് അറിയിച്ചു.

വന്യജീവി ആക്രണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ അസ്ഥികൂടമാണോ, സ്ത്രീയാണോ, പുരുഷനാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണ്ടതുണ്ട്. അതിനാൽ കണ്ടെത്തിയ അസ്ഥികൂടം ഫൊറൻസിക് പരിശോധനയ്‌ക്ക് കൈമാറും. വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ മിസ്സിംഗ് കേസുകളോ മറ്റ് പരാതികളോ സ്‌റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.