അരിമാവ് കൊണ്ട് എന്നും തയ്യറാക്കുന്ന ദോശയിൽനിന്നും അല്പം വ്യത്യസ്തമായി ഒരു ദോശയുണ്ടാക്കിയാലോ? വീട്ടില്‍ തന്നെയുള്ള പച്ചക്കറികള്‍ അരിഞ്ഞിട്ടും ഇലകള്‍ ചേര്‍ത്തും പോഷകസമ്പുഷ്ടമായ ദോശകള്‍ തയ്യാറാക്കാം. അത്തരത്തില്‍ വളരെ ആരോഗ്യകരമായ ഒരു ദോശയുടെ റെസിപ്പി നോക്കിയാലോ? ഒരു ഹെൽത്തി എഗ്ഗ് ദോശ റെസിപ്പി
ആവശ്യമായ ചേരുവകള്‍
- ദോശമാവിന്
- പച്ചരി- 2 കപ്പ്
- ഉഴുന്ന് – ഒരു കപ്പ്
- ഉപ്പ് ആവശ്യത്തിന്
- പച്ചമുളക് -രണ്ടെണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- മുട്ട മിശ്രിതത്തിന്
- മുട്ട – 3-4 എണ്ണം
- സവാള – 2 എണ്ണം
- തക്കാളി – ഒരെണ്ണം
- പച്ചമുളക് – 3 എണ്ണം
- മല്ലിയില – ആവശ്യത്തിന്
- മുളക് പൊടി – ഒരു ടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- നെയ്യ്, അല്ലെങ്കില്‍ വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സാധാരണ ദോശയ്ക്കുള്ള അരിമാവ് തയ്യറാക്കുന്നത് പോലെ അരിയും ഉഴുന്നും വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അതിനൊപ്പം പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നല്ലവണ്ണം അരച്ചെടുക്കുക. ഇത് ഒരു രാത്രി പുളിപ്പിക്കാന്‍ വെക്കുക. പിറ്റേന്ന് രാവിലെ അല്‍പ്പം ഉപ്പ് കൂടി ചേര്‍ത്ത് ദോശമാവ് ഇളക്കി മാറ്റിവെക്കുക. ഇനി മുട്ട മിശ്രിതം തയ്യാറാക്കാം. സവാളയും തക്കാളിയും മറ്റ് പച്ചക്കറികളും മല്ലിയിലയും ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക. ഇനി ഒരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചൊഴിച്ച് അതിലേയ്ക്ക് അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് നല്ലവണ്ണം മിക്‌സ് ചെയ്യുക.
ഇനി ഇതിലേയ്ക്ക് അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികളും മല്ലിയിലയും ചേര്‍ത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. ദോശത്തട്ട് അടുപ്പില്‍ വെച്ച് ചൂടാക്കുക. എണ്ണയോ നെയ്യോ ദോശത്തട്ടില്‍ പുരട്ടി തീ കുറച്ച് ഒരു തവി അരിമാവ് കോരിയൊഴിച്ച് ദോശ പരത്തിയെടുക്കുക. ദോശയില്‍ നിന്നും കുമിളകള്‍ വരുന്നത് വരെ കാത്തിരിക്കുക. ഇനി ഒരു ചെറിയ തവി മുട്ട മിശ്രിതം ദോശയ്ക്ക് മുകളില്‍ ഒഴിച്ച് മീഡിയം തീയില്‍ അത് വെന്തുവരുന്നത് വരെ കാത്തിരിക്കുക.
ദോശയും മുട്ട മിശ്രിതവും വെന്ത് മൊരിയുമ്പോള്‍ അത് പകുതിയായി മടക്കി പ്ലേറ്റിലേയ്ക്ക് മാറ്റുക. ഇങ്ങനെ എല്ലാ ദോശയും ചുട്ടെടുക്കു. രുചികരവും പോഷകസമ്പുഷ്ടവുമായ എഗ്ഗ് ദോശ തയ്യാര്‍. തേങ്ങ ചട്‌നിയോ തക്കാളി ചട്‌നിയോ സാമ്പാറോ കൂട്ടി ഈ ദോശ കഴിക്കാം. കറികള്‍ ഒന്നുമില്ലെങ്കിലും ഈ ദോശ രുചികരമാണ്. ശുക്രന്‍ രാശിമാറുമ്പോള്‍ ഈ മൂന്ന് രാശിക്കാരുടെ തലവര മാറും, സ്വപ്‌നം കണ്ട ജീവിതം കയ്യിലെത്തും