കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ് ലഡ്ഡു. പ്രത്യേകിച്ച് മധുരപ്രിയരുടെ പ്രിയപ്പെട്ട ആഹാരം ലഡ്ഡുവാണ്. ഇതിൽ എന്തെങ്കിലും വ്യത്യസ്തമായി ഉണ്ടാക്കാനാഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഒരു ബിസ്ക്കറ്റ് ലഡു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മാരി ബിസ്ക്കറ്റ് – 1 പാക്കറ്റ്
- കണ്ടൻസ് മിൽക്ക് – 1 / 2 കപ്പ്
- കൊക്കോ പൊടി – 4 സ്പൂൺ
- പാൽ – 2 സ്പൂൺ
- ഉണങ്ങിയ പഴങ്ങൾ – 2 സ്പൂൺ (നുറുക്കിയത് )
അലങ്കരിക്കാൻ
- റെയിൻബോ സ്പ്രിംഗ്ളർ – 1 സ്പൂൺ
- ചോക്കലേറ്റ് – 1 / 2 ബൗൾ (ചീകിയതു )
- കോക്കനട്ട് പൊടി – 4 സ്പൂൺ
തയ്യറാക്കുന്ന വിധം
ബിസ്ക്കറ്റിനെ ഗ്രൈൻഡറിൽ നന്നായി പൊടിക്കുക. ഒരു ബൗളിൽ രണ്ടോ മൂന്നോ സ്പൂൺ കണ്ടൻസ് മിൽക്ക് എടുക്കുക. അതിൽ കൊക്കോ പൊടി ചേർത്ത് മിക്സ് ചെയ്യുക. നിങ്ങൾക്ക് ഒരു കട്ടിയുള്ള മിശ്രിതം ലഭിക്കും. അതിലേക്കു പൊടിച്ച ബിസ്ക്കറ്റ് ചേർക്കുക. എല്ലാം മിക്സ് ചെയ്ത ശേഷം ഉണങ്ങിയ പഴങ്ങൾ ചേർക്കുക. ലഡു കൂടുതൽ ക്രീമി ആയിരിക്കണമെങ്കിൽ കൂടുതൽ കണ്ടൻസ് മിൽക്കും, കൊക്കോ പൊടിയും ചേർക്കുക. വീണ്ടും എല്ലാം കൂടി മിക്സ് ചെയ്തു ഒരു കട്ടിയുള്ള പരുവത്തിൽ ആക്കുക. ഇന്നലെ ലഡു ഉണ്ടാക്കുവാനാകൂ. കയ്യിൽ അല്പം നെയ്യ് പുരട്ടി ഈ മിശ്രിതത്തിൽ നിന്നും കുറച്ചെടുക്കുക. ലഡു ആയി ഉരുട്ടി പാത്രത്തിൽ വയ്ക്കുക. ലഡുവിനെ ചോക്കലേറ്റും, തേങ്ങയും ,റെയിൻബോ സ്പ്രിംഗ്ളറും കൊണ്ട് അലങ്കരിക്കുക. 11 10 -12 മിനിറ്റ് ലഡു ഫ്രിഡ്ജിൽ വയ്ക്കുക.