മികവുറ്റ സംഘാടകനും വാഗ്മിയും കവിയും നിയമപണ്ഡിതനും സംഘടനാപ്രവർത്തകനും വികേന്ദ്രീകൃതാസൂത്രണ രംഗത്തെ വിദഗ്ധനും ഒക്കെയായിരുന്ന ഡോ. എ. സുഹൃത്കുമാറിന്റെ പേരിൽ ആരംഭിച്ച സ്ഥാപനമാണ് ‘സുഹൃത്കുമാർ ലൈബ്രറി & റിസേർച്ച് സെന്റർ’. കരകുളത്ത് പ്രവർത്തിക്കുന്ന കേന്ദ്രം വികേന്ദ്രീകൃതാസൂത്രണരംഗത്ത് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതോടൊപ്പം ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ റഫറൻസ് സൗകര്യം ഒരുക്കുകയും ചെയ്യുന്നു.
സുഹൃത്കുമാറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് സുഹൃത്കുമാർ ലൈബ്രറി & റിസേർച്ച് സെന്ററും കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മ്യൂസിയവും സംയുക്തമായി കുട്ടികൾക്കായി ഒരു മൽസരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ ആഗോളതാപനം തടയാവുന്ന തരത്തിൽ മാലിന്യസംസ്കരണം, കൃഷി, വനവൽകരണം, ജലസംരക്ഷണം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന, പ്രായോഗിക, ന്യൂതന, പ്രവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതിനിർദ്ദേശം തയ്യാറാക്കി അവതരിപ്പിക്കണം.
13 നും 17 നും ഇടയിൽ പ്രായമുള്ള, നാലുപേരിൽ കൂടാത്ത, കുട്ടികളുടെ സംഘങ്ങൾക്ക് ഇതിൽ പങ്കെടുക്കാം. ഒറ്റയ്ക്കും പങ്കെടുക്കാനാകും. പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ 2024 മേയ് 10-ന് വൈകുന്നരം 5 മണിക്കു മുൻപായി ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ അപേക്ഷിക്കാം. പങ്കെടുക്കുന്നവർ തങ്ങളുടെ പദ്ധതി നിർദ്ദേശം പവ്വർ പോയിന്റായി 18-5-2024-ന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ അവതരിപ്പിക്കണം. ഏറ്റവും മെച്ചപ്പെട്ട നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നവർക്ക് സമ്മാനവും തുടർപ്രവർത്തനങ്ങൾക്കുള്ള ഫെലോഷിപ്പും നൽകും. പരിപാടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സംബന്ധിക്കും.
അപേക്ഷിക്കാനുള്ള ഗൂഗിൾ ഫോം:
https://docs.google.com/forms/d/e/1FAIpQLScorJrIxGxp_CUWIjB-SBcLV-AhpEf7Zm_5fTuY1Dfa6A0_CA/viewform?vc=0&c=0&w=1&flr=0