നെല്ലിക്ക ഇഞ്ചി ജ്യൂസ് ഒരു നല്ല ആരോഗ്യ പാനീയമാണ്. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നെല്ലിക്ക ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, പ്രമേഹത്തെ ചികിത്സിക്കുന്നു, കൂടാതെ ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്. ഉയര്‍ന്ന വിറ്റാമിന്‍ സി ആണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളത്. നെല്ലിക്ക ഭക്ഷണം ആഗിരണം വര്‍ദ്ധിപ്പിക്കുകയും വയറിലെ ആസിഡ് സന്തുലിതമാക്കുകയും കരളിനെ ശക്തിപ്പെടുത്തുകയും തലച്ചോറിനെയും മാനസിക പ്രവര്‍ത്തനത്തെയും പോഷിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്ക ഇഞ്ചി പാനീയം എങ്ങനെ നമുക്ക് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്.
ആവശ്യമായ ചേരുവകള്‍
- 1 കപ്പ് നെല്ലിക്ക അരിഞ്ഞത്
- 1 ഇഞ്ച് ഇഞ്ചി, തൊലി കളഞ്ഞത്
- 1 നാരങ്ങ, ജ്യൂസ്
- 1/2 ടീസ്പൂണ്‍ ഉപ്പ്
- പഞ്ചസാര, അല്‍പം
തയ്യാറാക്കുന്ന വിധം
നെല്ലിക്ക ഇഞ്ചി ഡിറ്റോക്‌സ് ഹെല്‍ത്ത് ഡ്രിങ്ക് പാചകക്കുറിപ്പ് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നെല്ലിക്ക ഇഞ്ചി ഡിറ്റോക്‌സ് ഡ്രിങ്ക് നിര്‍മ്മിക്കാന്‍ ആരംഭിക്കുന്നതിന്, ബ്ലെന്‍ഡറിലെ എല്ലാ ചേരുവകളും സംയോജിപ്പിച്ച് വളരെ കുറച്ച് വെള്ളം ചേര്‍ത്ത് ആവശ്യമുള്ള തരത്തില്‍ അടിച്ചെടുക്കാവുന്നതാണ്. മിനുസമാര്‍ന്ന പാനീയം ലഭിച്ചുകഴിഞ്ഞാല്‍ കുറച്ച് വെള്ളം കൂടി ചേര്‍ത്ത് വീണ്ടും നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. നേര്‍ത്ത മെഷ് സ്ട്രെയ്നര്‍ ഉപയോഗിച്ച് നെല്ലിക്ക ഇഞ്ചി അരിച്ചെടുത്ത് ബാക്കിയുള്ള പള്‍പ്പ് കളയാവുന്നതാണ്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉപ്പും പഞ്ചസാരയും ക്രമീകരിക്കുക. കുറച്ച് ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് നെല്ലിക്ക ഇഞ്ചി ഡിറ്റോക്‌സ് ഡ്രിങ്ക് കുടിക്കാവുന്നതാണ്.