“ആയുധം ഞാൻ, ചോര എന്റെ, യുദ്ധം എന്നോട് തന്നെ” ! വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു…

തെലുങ്കു, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്

‘ഫാമിലി സ്റ്റാർ’ന് ശേഷം വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘SVC59’ എന്ന് താൽക്കാലികമായ് പേരിട്ടിരിക്കുന്ന ചിത്രം രവി കിരൺ കോലയാണ് സംവിധാനം ചെയ്യുന്നത്. ‘രാജാ വാരു റാണി ഗാരു’ എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്തേക്ക് ചുവടുവെച്ച രവി കിരൺ കോല സംവിധാനം നിർവഹിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ രാജുവും ഷിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീമതി അനിതയാണ് അവതരിപ്പിക്കുന്നത്. വിജയ്‌യുടെ പിറന്നാൾ ദിനത്തിത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. “ആയുധം ഞാൻ, ചോര എന്റെ, യുദ്ധം എന്നോട് തന്നെ” എന്ന മാസ്സ് ഡയലോ​ഗോടുകൂടി പുറത്തുവിട്ട അനൗൺസ്മെന്റ് പോസ്റ്ററിൽ രക്തം വാർന്നൊഴുകുന്ന ഒരു കത്തിയും അത് പിടിച്ചിരിക്കുന്ന വിജയിയുടെ കൈകളും കാണാം.

Vijay Deverakonda new pan indian movie ‘SVC59’ Announcement Poster

2019 നവംബർ 29നാണ് ‘രാജാ വാരു റാണി ഗാരു’ റിലീസ് ചെയ്തത്. നവാ​ഗതരായ കിരൺ അബ്ബവാരം ഉം രഹസ്യ ഗോരക് ഉം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രവി കിരൺ കോല തന്നെയാണ് തയ്യാറാക്കിയത്. വിശ്വക് സെൻ, റിതിക നായിക്, രുക്‌സാർ ധില്ലൻ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ റൊമാൻ്റിക് കോമഡി ചിത്രം ‘അശോക വനംലോ അർജുന കല്യാണം’ രവി കിരൺ കോലയുടെ തിരക്കഥയിലാണ് ഒരുങ്ങിയത്. വിദ്യാ സാഗർ ചിന്ത സംവിധാനം ചെയ്ത ഈ ചിത്രം 2022 മെയ് 6 നാണ് റിലീസ് ചെയ്തത്.

തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച രവി കിരൺ കോല സംവിധായകൻ ചെയ്യുന്ന ‘SVC59’ തെലുങ്കു, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്.