എയർ ഇന്ത്യയിൽ ഒരു വിഭാഗം സീനിയർ ക്യാബിൻ ക്രൂ അംഗങ്ങൾ സമരത്തിൽ ആണ്.ഇത് മൂലം ആയിരകണക്കിന് യാത്രക്കാർ ആണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത് .എന്നാൽ ഇപ്പോൾ എയർ ഇന്ത്യ മുതിർന്ന ക്രൂ അംഗങ്ങൾ കൂട്ടത്തോടെ സിക്ക് ലീവ് എടുക്കുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ് .എന്താണ് ഇതിന് കാരണം ? എന്താണ് എയർ ഇന്ത്യ പണി മുടക്കാൻ ഉള്ള കാരണം .?
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ഉപസ്ഥാപനമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് . ടാറ്റ ഗ്രൂപ് ഇത് ഏറ്റെടുത്തതിന് ശേഷം യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ല ,മുതിർന്ന തസ്തികയിലേക്കുള്ള പോലും താഴ്ന്ന തസ്തികയിൽ തന്നെ ജോലി ചെയ്യുന്ന അവസ്ഥയാണ് .ഇവ ഒക്കെ മാനേജ്മെന്റിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല ,അത് മാത്രം അല്ല അലവൻസ് എന്നീ കാര്യങ്ങൾ അവർ ഉന്നയിച്ചിരുന്നു ,എന്നാൽ ഇത് വരെയും മാനേജ്മെന്റ് യാതൊരു വിധത്തിൽ ഉള്ള നടപടികൾക്കോ ചർച്ചയ്ക്കോ തയ്യാറായിട്ടില്ല .ഇതൊക്കെ ആണ് ജീവനക്കാരെ പ്രകോപിതർ ആക്കാനുള്ള പ്രധാന കാരണം .പിന്നീട് അലവൻസ് വർധന വിഷയം ഉയർത്തിയാണ് എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് അപ്ലൈ ചെയ്യുകയും മൊബൈൽ ഓഫ് ചെയ്യുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. ഇതോടെ നിരവധി ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു.കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കും ആഴ്ച്ചയിൽ 175 സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്.കാര്യക്ഷമതയും സമ്പദ് വ്യവസ്ഥയും വർധിപ്പിക്കുമെന്ന അവകാശവാദവുമായാണ് എയർ ഇന്ത്യയെ സ്വകാര്യവൽക്കരിച്ചത്. എന്നാൽ ലാഭം കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ തൊഴിലാളികളെ വൻതോതിൽ വെട്ടിക്കുറച്ചത് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ടത്ര തൊഴിലാളികളില്ലാത്ത സാഹചര്യം സൃഷ്ടിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, വിസ്താരയിലും സമാനമായ തടസ്സം യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട് .എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ സമരം നീണ്ടുപോകുമോ എന്ന ആശങ്കയും ഇപ്പോൾ ശക്തമാണ്. ജീവനക്കാരുമായി മാനേജ്മെന്റ് ചർച്ച നടത്തുന്നുണ്ടെങ്കിലുംകൂട്ട അവധി എടുത്തുകൊണ്ടുള്ള സമരരീതി പിന്‍വലിച്ചതായി അറിയിച്ചിട്ടില്ല. ലഭ്യമായ ജീവനക്കാരെ വെച്ച് ചില സവർവ്വീസുകള്‍ എയർ ഇന്ത്യ നടത്തുന്നുമുണ്ട്.ജോലിസ്ഥലത്തേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനാൽ നിരവധി പ്രവാസി മലയാളികൾ ഏറെ ദുരിതം അനുഭവിക്കുകയാണ്. വിസ പുതുക്കുന്നതിനും ടിക്കറ്റുകൾ റീബുക്ക് ചെയ്യുന്നതിനും വേണ്ടി ഇവർ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കേണ്ട അവസ്ഥയാണ്. വിമാനസർവീസുകൾ റദ്ദാക്കിയത് മൂലമുള്ള തൊഴിൽ ദിനങ്ങളിലെ നഷ്ടത്തിന് പുറമെയാണിത്. മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനങ്ങൾ റദ്ദാക്കിയതോടെ ഇതോടെ നൂറുകണക്കിന് യാത്രക്കാർ കണ്ണൂർ- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളിൽ പെട്ടുപോയി. കണ്ണൂരിൽ നിന്ന് അബുദാബി, ഷാർജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സർവീസാണ് ആദ്യം റദ്ദാക്കിയത്. ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സർവീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്.നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റ് രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസകറ്റ് വിമാനവുമാണ് റദ്ദാക്കിയത്. ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.