സൽമാൻ ഖാൻ നായകനാകുന്ന ‘സിക്കന്ദർ’ എന്ന ചിത്രത്തിൽ നായികയായി രശ്മിക മന്ദാന എത്തുന്നു. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൻ്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് നടിയും അറിയിച്ചു.
എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. 2025 ഈദ് റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക. മുരുകദോസും സൽമാൻ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.
സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്സെ ഷാദി കരോഗി എന്നീ ചിത്രങ്ങൾക്ക് ശേഷം സാജിദും സൽമാൻ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിക്കന്ദറിനുണ്ട്.