ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി പറഞ്ഞ സൺറൈസേഴ്സ് 9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. എന്നാൽ തോൽവി സഞ്ജീവ് ഗോയങ്കയ്‌ക്ക് അംഗീകരിക്കാൻ ആയില്ല . ഇതേ തുടർന്ന് എൽഎസ്ജി ക്യാപ്റ്റൻ കെ എൽ രാഹുലുമായി ഗ്രൗണ്ടിൽ ചൂടേറിയ വാക്കു തർക്കം നടന്നു . തർക്കം വൈറൽ ആയതോടെ വീഡിയോയ്ക്ക് നിരവധി പേരാണ് വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത് വന്നിരിക്കുന്നത് . സഹ ടീം കളിക്കാരനുമായുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ആയിരുന്നു നിരവധിപേർ മീഡിയയിൽ ഗോയങ്കയെ വിമർശിച്ചത്. പാറ്റ് കമ്മിൻസ് ഫ്രാഞ്ചൈസിക്കെതിരായ എൽഎസ്ജിയുടെ വൻ തോൽവി അവരെ പ്ലേഓഫ് മത്സരത്തിൽ കടുത്ത നിരാശയിലേക്ക് എത്തിച്ചു .
രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ എൽഎസ്ജി ബൗളർമാരുടെയും അവരുടെ ടോപ് ഓർഡർ ബാറ്റർമാരുടെയും മോശം പ്രകടനം ആരാധകരെ നിരാശരാക്കി. എന്നിരുന്നാലും, കെഎൽ രാഹുലിനെ പരസ്യമായി വിമർശിച്ചതിന് ഗോയങ്കയ്‌ക്കെതിരെ പലരും രോഷം പ്രകടിപ്പിച്ചു. സംഭവത്തിൻ്റെ വീഡിയോ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എക്‌സിൽ പങ്കിടുകയും കെഎൽ രാഹുലുമായി വാക്കു തർക്കം നടത്തിയതിന് എസ്ആർഎച്ച് ഉടമ ഗോയങ്കയെ വിമർശിക്കുകയും ചെയ്തു.
“ഇത് ഒരു മോശം പ്രവൃത്തി ആയിരുന്നു , നിരവധി മോശം സീസണുകൾ അവഗണിച്ച് കളിക്കളത്തിലോ ഡ്രെസ്സിംഗ് റൂമിന് അടുത്തോ പോലും SRH മാനേജ്‌മെൻ്റ് കളിക്കാരെ കണ്ടിട്ടില്ല, സപ്പോർട്ട് സ്റ്റാഫ്, കോച്ചുകൾ, കളിക്കളത്തിലെ കളിക്കാർ എന്നിവരെക്കാൾ കൂടുതൽ ക്രിക്കറ്റിനെക്കുറിച്ച് തനിക്ക് അറിയാമെന്ന് സഞ്ജീവ് ഗോയങ്കയ്‌ക്ക് കരുതുന്നു. കെഎൽ രാഹുൽ എൽഎസ്ജി വിടണം,”
എന്തിനായിരുന്നു ഇങ്ങനെ ഒരു പരസ്യമായ വിമർശനം ഇതൊക്കെ അവർക്ക് കളിക്കളത്തിന് പിന്നിൽ പോയി സംസാരിച്ചു തീർത്തു കൂടെ .
സ്‌പോർട്‌സിൽ ജയവും തോൽവിയും ഉണ്ട്, അതിനാൽ നിങ്ങളുടെ വികാരങ്ങൾ നിങ്ങൾ നിയന്ത്രിക്കണം. കെഎൽ രാഹുലിന് പൂർണ്ണ പിന്തുണ,” എൽഎസ്‌ജി ഉടമ സഞ്ജീവ് എസ്ആർഎച്ചിനെതിരായ തോൽവിക്ക് കെഎൽ രാഹുലിനൊപ്പം ഗോയങ്ക ദേഷ്യം പ്രകടിപ്പിക്കാം. അദ്ദേഹത്തിന് അസ്വസ്ഥനാകാനും അവകാശമുണ്ട്, പക്ഷേ ഒരു മുതിർന്ന ഇന്ത്യൻ കളിക്കാരനെ പരസ്യമായി അപമാനിക്കാൻ എന്തവകാശം ആണുള്ളത് .