സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ. മെയ് പതിനേഴിന്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഷിജു മിസ്പാ. സനൂപ് സത്യൻ എന്നിവരാണ് നിർമ്മിക്കുന്നത്.

മെയ് പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പൊലീസ് ഡിപ്പാർട്ട്മെൻ്റിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമ്മവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവർഷക്കാലം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈംവിഭാഗത്തിൽ പ്രവൃർത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്രൻ. ക്രൈം കേസ്സുകൾ തെളിയിക്കുന്നതിൽ ഏറെ സമർത്ഥനായ രാമചന്ദ്രൻ്റെ സഹായം ഇപ്പോഴും ഡിപ്പാർട്ട്മെൻ്റ് – തേടുന്നു.

ഡിപ്പാർട്ട്മെൻ്റിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജൻസി ആരംഭിക്കുകയും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. ബൈജു സന്തോഷ്, പ്രേംകുമാർ, സുധീർ കരമന,ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശർമ്മ, ആനന്ദ് മന്മഥൻ, തുഷാര പിള്ള,, ഉണ്ണിരാജാ പൗളി വത്സൻ, ഗീതി സംഗീത, ബാദ്ഷാ റിയാൻ, അരുൺ പുനലൂർ, കല്യാൺഖാനാ, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

തിരക്കഥ -സനൂപ് സത്യൻ – അനീഷ്. വി. ശിവദാസ്. ഗാനങ്ങൾ – ദീപക് ചന്ദ്രൻ. സംഗീതം – അനു. ബി. ഇവാൻ. ഛായാഗ്രഹണം -ജോ ക്രിസ്റ്റോ സേവ്യർ. എഡിറ്റിംഗ്. ലിജോ പോൾ. കലാസംവിധാനം – മനോജ് മാവേലിക്കര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉണ്ണി.സി. പ്രൊജക്ട് ഡിസൈനർ – സുധൻരാജ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -സജി കുണ്ടറ’. പ്രൊഡക്ഷൻ കൺട്രോളർ -സുനിൽ പേട്ട. വാഴൂർ ജോസ്. ഫോട്ടോ – വിദ്യാസാഗർ.