നല്ല ചൂടല്ലേ, മ്മക്ക് ഓരോ ബിയർ കാച്ചിയാലോ!! എന്നാൽ സൂക്ഷിച്ചോ പണി വരുന്നുണ്ട്

“മ്മക്ക് ഓരോ നാരങ്ങ വെള്ളം അങ്ങ് കാച്ചിയാലോ ” തൂവാനത്തുമ്പികൾ സിനിമയിൽ ജയകൃഷ്ണൻ തന്റെ സുഹൃത്തായ ഋഷിയോട് പറയുന്നതാണ് , ഇത് അതന്നെ ഉപ്പിട്ടത് അല്ല നല്ല ഐസ് ഇട്ട ചിൽഡ് ബിയർ. നല്ല പൊരിവെയിലത്ത് വിയര്‍ത്തൊലിച്ച് വരുമ്പോള്‍ ഒരു ചില്‍ഡ് ബിയര്‍ കിട്ടിയാല്‍ എന്തു ചെയ്യും. നൊട്ടി നുണഞ്ഞ് കുടിക്കാന്‍ തോന്നാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ. തൊണ്ട വറ്റിവരണ്ടുണങ്ങിയിരിക്കുമ്പോള്‍ ബിയര്‍ തരുന്നൊരു തണുപ്പും സുഖവുമുണ്ടാകും. നുരഞ്ഞു പൊങ്ങുന്ന ബിയറിന്റെ കൂടെ ടച്ചിംഗ്‌സും കൂടി ഉണ്ടെങ്കില്‍ മനോഹരം. ആള്‍ക്കഹോളിക് വെതര്‍ എന്നുതന്നെ പറയേണ്ടി വരും ഇത്തരം സന്ദര്‍ഭങ്ങളെ. ചൂടത്ത് നല്ലൊരു തണുത്ത ബിയര്‍ കുടിക്കാന്‍ തോന്നുന്നത് തെറ്റൊന്നുമല്ല. എന്നാല്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഏത് കാലാവസ്ഥയിലും മാറ്റമില്ലാതെ ബിയര്‍ എന്ത് കൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നതെന്ന്.
ബിയറിലെ ഘടകമാണ് എത്തനോള്‍. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍, വെള്ളത്തില്‍ എത്തനോളിന്റെ വിവിധ സാന്ദ്രതകള്‍ അടങ്ങിയ ഘടകങ്ങള്‍ ഇതിനായി പരീക്ഷിച്ചു. ഈ പഠനത്തിന്റെ ഫലമായി എത്തനോള്‍ ഓരോ കാലാവസ്ഥയിലും വ്യത്യസ്ത സ്വഭാവം കാണിക്കുന്നതായി കണ്ടു പിടിച്ചു. കാലാവസ്ഥയ്ക്ക് അനുസരിച്ച് അതിൽ മാറ്റം വരാനുണ്ട് .കുറഞ്ഞ ആല്‍ക്കഹോള്‍ സാന്ദ്രതയില്‍, എത്തനോള്‍ ജല തന്മാത്രകള്‍ക്ക് ചുറ്റും പിരമിഡ് ആകൃതിയിലുള്ള രൂപം സ്വീകരിക്കും. എത്തനോളിന്റെ സാമീപ്യം മൂലം ബിയര്‍ വിവിധ കാലാവസ്ഥയില്‍ വിവിധ സാന്ദ്രതകള്‍ സ്വീകരിക്കുകയും, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. ലൈറ്റ് ബിയറില്‍ സാധാരണയായി നാല് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്, അതേസമയം റെഗുലര്‍, ക്രാഫ്റ്റ് ബിയറുകളില്‍ അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്.

എന്നാൽ ഈ ബിയർ കുടിച്ചാൽ എന്ത് സംഭവിക്കും എന്ന് കൂടെ അറിയാം .വേനല്‍കാലത്ത് ശരീരം തണുപ്പിക്കാന്‍ ബിയര്‍ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സത്യത്തില്‍ ബിയര്‍ ശരീരത്തെ ആ കുടിച്ച് തീര്‍ക്കുന്ന സമയം വരെ മാത്രമാണ് തണുപ്പിക്കുന്നത്. സത്യത്തില്‍ ബോഡി ഹീറ്റ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയുമാണ് ഉണ്ടാവുക.
ഇന്ന് വിസ്‌ക്കി, റം എന്നിവയെ അപേക്ഷിച്ച് ബിയര്‍ കഴിച്ചാല്‍ ആരോഗ്യത്തിന് ഒരു പ്രശ്നവും ഇല്ല, ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിക്കുകയില്ല എന്നെല്ലാം വാദിക്കുന്നവരും വിശ്വസിക്കുന്നവരും ചില്ലറയല്ല. പലപ്പോഴും ബിയര്‍ ഒരു ഹെല്‍ത്തി ആയിട്ടുള്ള ഡ്രിങ്ക് പോലെ കരുതുന്നവരും ഉണ്ട് .കൂടാതെ, ബിയര്‍ കുടിക്കുമ്പോള്‍ സാധാരണയില്‍ കൂടുതലായി മൂത്രം ഒഴിക്കുകയും അതിനാല്‍ തന്നെ ഇത് വഴി കൂടുതല്‍ നിര്‍ജലീകരണം സംഭവിക്കുകയും ചെയ്യുന്നു. നിര്‍ജലീകരണം മാത്രമല്ല, ശരീരത്തിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനും ഇത് ഒരു കാരണമായി മാറാറുണ്ട് .വെറും വയറ്റില്‍ ബിയര്‍ കുടിക്കുമ്പോള്‍ വയര്‍ നിറഞ്ഞത് പോലെ അനുഭവപ്പെടും. എന്നാല്‍, ഇത് ബ്ലഡ് പ്രഷര്‍ വര്‍ദ്ധിപ്പിക്കുകയും, ചൂട് പെട്ടെന്ന് വര്‍ദ്ധിക്കുന്നതിലേയ്ക്കും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങളിലേയ്ക്കും നയിച്ചേക്കാം .ബിയർ കുടിച്ച പുറത്തിറങ്ങിയാൽ നല്ല പോലെ വിയർക്കുന്നതായി അനുഭവപ്പെടാം ചിലര്‍ക്ക് നല്ല കടുത്ത തലവേദനയും അമിതമായി ക്ഷീണവും ദാഹവും അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കാനുള്ള സാധ്യതയും കുറവല്ല. എത്ര വെള്ളം കുടിച്ചാലും വീണ്ടും വീണ്ടും കുടിക്കാനുള്ള ത്വര നിങ്ങളില്‍ വര്‍ദ്ധിക്കുംശരീരത്തില്‍ നല്ലപോലെ നിര്‍ജലീകരണം ഉണ്ടാകും. അതിനാല്‍, വേനല്‍ക്കാലത്ത് പരമാവധി ബിയര്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തെ മൊത്തത്തില്‍ ഡൗണ്‍ ആക്കാന്‍ ബിയര്‍ കാരണമാകുന്നു.