ഷവർമ്മ എങ്ങനെ ആണ് എത്രയും പ്രിയപ്പെട്ടതായി മാറിയത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടം ഉള്ള ഒരു ഭക്ഷണം .എന്നാൽ ഇപ്പോൾ ഷവർമ്മ കഴിച്ചുള്ള മരണം കേരളത്തിലും ഇന്ത്യയിലും വർത്തയാകുന്നത് നിരന്തരം ആണ്.ഇപ്പോഴിതാ മഹാരാഷ്ട്രയിലും ഒരു സംഭവം .മഹാരാഷ്ട്ര നഗർ നിവാസികളായ പ്രതമേഷ് ഭോക്‌സെ (19), അമ്മാവൻ ഹമീദ് അബ്ബാസ് സയ്യിദ് (40) എന്നിവർ മെയ് 3 ന് ഫുഡ് സ്റ്റാളിൽ നിന്ന് ഷവർമ കഴിച്ചിരുന്നു തുടർന്ന് വയറുവേദന അനുഭവപ്പെട്ടുകയും ഛർദ്ദിക്കാൻ തുടങ്ങി. വീട്ടുകാർ അദ്ദേഹത്തെ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ച് മരുന്ന് വാങ്ങി എങ്കിലും മരണമടഞ്ഞു .എന്ത് കൊണ്ടാകും ഇങ്ങനെ ഷവർമ്മ മരണ കാരണം ആകുന്നത് ,എങ്ങനെ ഷവർമ്മ എത്തിയത് എന്നൊക്കെ അറിയണ്ടേ .? ഷവർമ്മ ഉണ്ടാക്കി മണിക്കൂറുകളോളം സൂക്ഷിക്കുമ്പോൾ ഇറച്ചിയിൽ നിന്നും ഉള്ള വിഷം പുറത്തു വരുന്നു ഇത് മരണകാരണം ആകുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .
അറബ് രാജ്യങ്ങളിലെ ഒരു ഭക്ഷണവിഭവമാണ് ഷവർമ്മ അഥവാ ഷ്വാർമ്മ.തുർക്കിയാണ് ഇതിന്റെ ജന്മദേശം. തുർക്കികളുടെ മൂലവിഭവം ഡോണർ കബാബ് കറങ്ങുന്ന കബാബ് എന്നാണ് അറിയപ്പെടുന്നത്. ചുറ്റും കറക്കുവാൻ കഴിയുന്നവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കൊരുത്ത് തീ ജ്വാലക്കു മുന്നിലൂടെ കറക്കി പാകം ചെയ്ത്, അവ ചെറുതായി അരിഞ്ഞ് ഫ്രഞ്ച് ഫ്രൈസ്, ഉപ്പിലിട്ട വെള്ളരിപോലുള്ള പച്ചക്കറികൾ, മറ്റു മസാലക്കൂട്ടുകളും ചേർത്തോ ചേർക്കാതെയോ റൊട്ടിയിലോ കുബ്ബൂസിലോ മയാനൈസ് പുരട്ടി ചുരുട്ടിയെടുത്താണ് ഷവർമ്മ തയ്യാറാക്കുന്നത്. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ടർക്കി,കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവർമ്മ ഉണ്ടാക്കാറുണ്ട്.തിരിക്കുക എന്നർത്ഥമുള്ള ത്സെവിർമേ എന്ന തുർക്കി പദത്തിൽ നിന്നാണ് ഷവർമ്മ പേരിന്റെ ഉത്ഭവം. ഡോണർ എന്ന പേരും, തുർക്കിഷ് ഭാഷയിൽ കറങ്ങുന്നത് എന്നർത്ഥമുള്ള ഡോന്മെക് എന്ന പദത്തിൽ നിന്നാണ് ഉടലെടുത്തത്. ഓട്ടൊമൻ തുർക്കികളുടെ പ്രഭവകേന്ദ്രമായ തുർക്കിയിലെ ബുർസയാണ് ഡോണർ കബാബിന്റെയും ജന്മദേശം. 1867-ൽ ഇസ്കന്ദർ ഉസ്തയാണ് ഈ ഭക്ഷണവിഭവം കണ്ടെത്തിയത്. വെറും റോട്ടിയോടൊപ്പം ചുട്ട ആട്ടിറച്ചി, ഇടയകാലഘട്ടം മുതലേ, തുർക്കികളുടെ ഭക്ഷണരീതിയിലെ അവിഭാജ്യഘടകമാണ്. നാടോടികളായിരുന്ന കാലം മുതൽക്കേ തുർക്കി പോരാളികൾ വലിയ മാംസക്കഷണങ്ങൾ വാളിൽക്കോർത്ത് തീയിൽ ചുട്ടെടുത്തിരുന്നു.
മുകൾ ഭാഗത്ത് നിന്ന് താഴോട്ട് കനം കുറഞ്ഞ് വരത്തക്കവിധമാണ് ഷവർമ്മക്കമ്പിയിൽ ഇറച്ചി കൊരുക്കുന്നത്. ഏറ്റവും മുകളിലായി നാരങ്ങ, തക്കാളി, സവാള ഇവയെല്ലാമോ ഏതെങ്കിലുമോ കൊരുക്കുന്നു.
മദ്ധ്യേഷ്യൻ രാജ്യങ്ങൾക്കു പുറമെ മറ്റ് രാജ്യങ്ങളിലെക്കും ഷവർമ്മയുടെ പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.