എങ്ങനെ എങ്കിലും വണ്ണം ഒന്ന് കുറഞ്ഞു കിട്ടിയാൽ മതി ,അതിന് വേണ്ടി പട്ടിണി പോലും കിടക്കാൻ തയ്യാറാണ് എന്ന ചിന്താഗതിയിൽ കഴിയുന്നവരാണ് പലരും .എന്നാൽ ഇനി പട്ടിണി ഒന്നും കിടക്കണ്ട ഭക്ഷണത്തിൽ ഈ പറയുന്നവ കൂടി ചേർത്താൽ മതി .ജീവിതശൈലി രോഗങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിതവണ്ണം. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി പലതിനും അമിതവണ്ണം കാരണമാകാം. ഈ പ്രശ്നങ്ങൾക്ക് ഡോക്ടറെ കണ്ടാൽ തീർച്ചയായും ആദ്യം തരുന്ന ഉപദേശം അമിതവണ്ണം കുറയ്ക്കുക എന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്.സൂപ്പർ ഫുഡ് എന്നറിയപ്പെടുന്നതാണ് കീൻവ. പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കീൻവ അഥവ കെനോവ. അരിക്ക് പകരം ഉപയോഗിക്കാൻ കഴിയുന്നതാണ് കീൻവ. കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ് കീൻവ. ഇതിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. വയർ നിറഞ്ഞതായി തോന്നാൽ കീൻവ സഹായിക്കും. ഇത് മൂലം അമിതമായി വിശപ്പ് അനുഭവപ്പെടില്ല. ശരീരഭാരം നിയന്ത്രിക്കാൻ ഏറെ നല്ലതാണ് കീൻവ.കാണാൻ കുഞ്ഞന്മാരാണെങ്കിലും പോഷകങ്ങളുടെ കലവറയാണ് റാഗി. അരിയ്ക്ക് പകരക്കാരനായി ഉപയോഗിക്കാൻ കഴിയുന്നതാണ് റാഗി. കാൽസ്യവും പൊട്ടാസ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അയണിൻ്റെ അളവും ഇതിൽ കൂടുതലാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് വിശപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ധാരാളം ഫൈബർ ഉള്ളതിനാൽ ദഹനത്തിനും നല്ലതാണ്. കൊഴുപ്പ് തീരെ കുറവായത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് റാഗി പ്രഭാത ഭക്ഷണമാക്കാം.അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ നല്ലതാണ് നുറുക്ക് ഗോതമ്പ് അഥവ സൂചി ഗോതമ്പ്. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നതാണ് നുറുക്ക് ഗോതമ്പ്. കുഞ്ഞുങ്ങൾക്ക് കുറുക്കി കൊടുക്കുന്ന സൂചി ഗോതമ്പ് വലിയവർക്കും നല്ലതാണ്. കൂടാതെ നല്ല പോലെ വെള്ളം കുടിക്കുന്നതും ,പഴങ്ങൾ കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കും .മധുരം നല്ല രീതിയിൽ കുറയ്ക്കാം .