മസ്കത്ത്: പൊതു സ്ഥലങ്ങളിൽ പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് വിലക്കി മസ്‌കത്ത് മുൻസിപാലിറ്റി. വൃത്തിയുള്ളതും സുരക്ഷിതവുമായ നഗര അന്തരീക്ഷം നിലനിർത്താൻ വേണ്ടിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് മുൻസിപാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യകത്മാക്കി.
പക്ഷികളുടെ കാഷ്ഠം രോഗങ്ങൾ വഹിക്കുകയും സൂര്യപ്രകാശത്തിലും ഈർപ്പത്തിലും സമ്പർക്കം പുലർത്തുമ്പോൾ ദുർഗന്ധം വമിക്കുകയും ചെയ്യും. പ്രാണികളുടെ ഉറവിടങ്ങൾ വർധിക്കാനും ഇത് കാരണമാകുന്നുണ്ട്. കൂടാതെ കെട്ടിടങ്ങളിലും നടപ്പാതകളിലും തെരുവുകളിലും വൃത്തികേടുകൾക്കും പക്ഷികളുടെ കാഷ്ഠം കാരണമാകുന്നു എന്നും മുനിസിപാലിറ്റി പ്രസതാവനയിൽ പറഞ്ഞു.
ക്ലീനിംഗ്, മെയിന്റനൻസ്, പെസ്റ്റ് കൺട്രോൾ കരാറുകൾ എന്നിവയ്ക്ക് വർധിച്ച ചെലവുകൾക്കും ഇത് കാരണമാകുന്നുണ്ടെന്നും മുനിസിപാലിറ്റി വ്യക്തമാക്കി.