മനോഹരമായ വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന പേരുകളിലൊന്നാകും നയാഗ്ര. ഏഴ് ലോകാദ്ഭുതങ്ങളിൽ ഒന്നായ നയാഗ്ര, യുഎസിന്റെയും കാനഡയുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളിൽ നിന്നും നയാഗ്രയുടെ സൗന്ദര്യം ആസ്വദിക്കാം. കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും അമേരിക്കയിലെ ന്യൂയോർക്കിന്റേയും അതിർത്തി പ്രവിശ്യയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. ഏറെ പ്രത്യേകതകളുള്ള ഈ വെള്ളച്ചാട്ടം പ്രതിദിനം ആയിരക്കണക്കിന് സഞ്ചാരികളെയാണ് ആകർഷിക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടം ഓരോ വർഷവും 30 ദശലക്ഷം ആളുകൾ സന്ദർശിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
അമേരിക്കൻ വെള്ളച്ചാട്ടം, ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം, ഹോഴ്സ്ഷൂ വെള്ളച്ചാട്ടം എന്നിങ്ങനെ 3 വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് നയാഗ്ര വെള്ളച്ചാട്ടം. ഇതിൽ ഹോഴ്സ്ഷൂ വെള്ളച്ചാട്ടം ഏറ്റവും വലുതും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം ഏറ്റവും ചെറുതുമാണ്. ഇത്തരത്തിൽ 3 വെള്ളച്ചാട്ടങ്ങൾ കൂടിച്ചേർന്നുണ്ടായ നയാഗ്ര ഏറ്റവും കൂടുതൽ ഒഴുക്കുള്ള വെള്ളച്ചാട്ടം കൂടിയാണ്. വെള്ളച്ചാട്ടത്തിന്റെ ഏറ്റവും ഉയർന്ന പ്രദേശത്ത് നിന്നുമുള്ള ആഴം 165 അടിയിൽ കൂടുതലാണ്. ഏകദേശം 10000 വർഷങ്ങൾക്ക് മുമ്പ് ഹിമാനികളുടെ പ്രവർത്തനത്താൽ സൃഷ്ടിക്കപ്പെട്ടതാണ് നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ഭൗമശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. കനേഡിയൻ വൈദ്യുതിയുടെ ഏറ്റവും വലിയ സ്രോതസ്സാണ് നയാഗ്ര. വൈദ്യുതി നിർമാണത്തിന്റെ ഭാഗമായി നല്ലൊരു ശതമാനം വെള്ളം വഴിതിരിച്ചു വിടുന്നതിലാണ് സഞ്ചാരികൾക്ക് നയാഗ്ര നന്നായി ആസ്വദിച്ചു കാണാൻ സാധിക്കുന്നത്. ഇതിലൂടെ വെള്ളച്ചാട്ടത്തിൽ അമിതമായ കുത്തൊഴുക്ക് ഇല്ലാതാകുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ഒന്നാണ് ഇവിടത്തെ ജലവൈദ്യുത പദ്ധതി. ലോകത്തെ ഏറ്റവും വലിപ്പമേറിയവയിൽ ഒന്നും സുന്ദരവുമായ വെള്ളച്ചാട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. രണ്ട് ലക്ഷത്തി ഇരുപത്തി ആയ്യായിരം ക്യൂബിക് മീറ്റർ വെള്ളമാണ് ഓരോ സെക്കൻറിലും നയാഗ്ര വെള്ളച്ചാട്ടത്തിൽ പതിക്കുന്നത്. നയാഗ്ര നദിക്ക് നടുക്കുള്ള ദ്വീപുകളുമായ ബന്ധിപ്പിക്കുന്ന പാലങ്ങൾ അതിലൂടെ യാത്ര വിസ്മയം തന്നെ.. 1900 ലാണ് ഈ പാലങ്ങൾ നിർമിച്ചത്. പാലങ്ങളുടെ നിർമാണത്തിന് വേണ്ടിയും അന്ന് വെള്ളച്ചാട്ടത്തിൻെറ അളവ് നിയന്ത്രിച്ചിരുന്നു. ലോക ടൂറിസം രംഗത്തെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് നയാഗ്രാ വെള്ളച്ചാട്ടങ്ങൾ. കനേഡിയൻ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിൽ ഏതാണ്ട് ഒരു കിലോമീറ്ററോളം വീതി വരും. അമേരിക്കൻ ഭാഗത്തുള്ള രണ്ടാമത്തെ വെള്ളച്ചാട്ടത്തിന്റെ വീതി നാനൂറ് മീറ്ററിനടുത്താണ്. ശൈത്യകാലത്തിന്റെയും വേനൽക്കാലത്തിന്റെയും വിസ്മയം കാണാൻ ദിനേന ആയിരങ്ങളാണ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും നയാഗ്രയിലേക്ക് വരുന്നത്. കാനഡയുടെയും അമേരിക്കയുടെയും ഏറ്റവും വലിയ വിനോദ സഞ്ചാര വരുമാന മാർഗം കൂടിയാണ് ഈ പ്രദേശം.നയാഗ്ര നദിയിലൂടെ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അടുത്തേക്കുള്ള രണ്ട് മണിക്കൂർ ബോട്ട് യാത്രയാണ് സഞ്ചാരികൾക്ക് നൽകുന്ന നല്ല വിരുന്ന്.
ഏഴ് ലോകാദ്ഭുതങ്ങളിൽ ഒന്നായ നയാഗ്ര, യുഎസിന്റെയും കാനഡയുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളിൽ നിന്നും നയാഗ്രയുടെ സൗന്ദര്യം ആസ്വദിക്കാം. ഹോഴ്സ് ഷൂ ഫാൾസ്, അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വിൽ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങളുടെ സംഗമമാണ് നയാഗ്ര.എന്നാൽ നയാഗ്ര വെള്ളച്ചാട്ടവും വിദൂര ഭാവിയിൽ ശക്തമായ ഭീഷണി നേരിടുന്നുണ്ട്. നിലവിലെ മണ്ണൊലിപ്പ് നിരക്കിൽ, ഏകദേശം 50000 വർഷത്തിനുള്ളിൽ നയാഗ്ര വെള്ളച്ചാട്ടം ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നയാഗ്ര വെള്ളച്ചാട്ടത്തെ ഫീച്ചർ ചെയ്യുന്ന നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മധ്യഭാഗത്തായി ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തിനും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടത്തിനും ഇടയിലാണ് ഗോട്ട് ഐലൻഡ് സ്ഥിതി ചെയ്യുന്നത്. സെർബിയൻ-അമേരിക്കക്കാരനായ നിക്കോള ടെസ്ലയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകം ആട് ദ്വീപിലുണ്ട്.
നയാഗ്ര ഫാൾസ് സ്റ്റേറ്റ് പാർക്ക് ആണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റേറ്റ് പാർക്ക്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ് നയാഗ്രയുടെ ഏറ്റവും മനോഹരമായി ആസ്വദിക്കാൻ കഴിയുക. നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ പച്ചനിറം, നയാഗ്ര നദിയിലെ മണ്ണൊലിപ്പിന്റെ ശക്തിയാൽ സൃഷ്ടിക്കപ്പെടുന്ന, ലവണങ്ങളുടേയും പാറപ്പൊടിയുടെയും സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്.