ബിഎസ്എൻഎൽ ഇൻറർനെറ്റിന് വേഗം കൂടും. രാജ്യവ്യാപകമായി ഓഗസ്റ്റിൽ 4ജി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ട്രയലിൽ റണ്ണിൽ 4ജിക്ക് റെക്കോർഡ് വേഗമാണ് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 40 മുതൽ 45 മെഗാബിറ്റ് വരെ വരെ വേഗമാണ് ലഭിച്ചത്. ബിഎസ്എൻഎലിൻെറ 4ജി മോശമാകില്ലെന്നാണ് ട്രയൽ റൺ നൽകുന്ന സൂചന. ബിഎസ്എൻഎലിൻെറ നിലവിലെ വരിക്കാർക്ക് ആശ്വാസം പകരുന്നതാണ് നീക്കം. 700 മെഗാ ഹെഡ്സിൻെറയും 2,100 മെഗാഹെട്സിൻെറയും പ്രീമിയം സ്പെക്ട്രം ബാൻഡുകളാണ് ഉപയോഗിക്കുന്നത്.ഐടി കമ്പനിയായ ടിസിഎസുമായും ടെലികോം ഗവേഷണ സ്ഥാപനമായ സി-ഡോട്ടിൻെറ നേതൃത്വത്തിലുള്ള കൺസോർഷ്യവുമായും സഹകരിച്ചാണ് ബിഎസ്എൻഎൽ പഞ്ചാബിൽ ഉൾപ്പെടെ 4ജി സേവനങ്ങൾ പൂർത്തിയാക്കിയത്.രാജ്യവ്യാപകമായി ഓഗസ്റ്റിൽ 5ജി എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഐടി കമ്പനിയായ ടിസിഎസുമായും ടെലികോം ഗവേഷണ സ്ഥാപനമായ സി-ഡോട്ടിൻെറ നേതൃത്വത്തിലുള്ള കൺസോർഷ്യവുമായും സഹകരിച്ചാണ് ബിഎസ്എൻഎൽ പഞ്ചാബിൽ ഉൾപ്പെടെ 4ജി സേവനങ്ങൾ പൂർത്തിയാക്കിയത്.5ജിയിലേക്ക് ഭാവിയിൽ ചുവടുമാറാൻ തയ്യാറെടുക്കുന്നതിനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് എത്രയും വേഗം 4ജി എത്തിക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സ്വപ്നത്തിന് കൂടെ പിന്തുണ നൽകുകയാണ് ബിഎസ്എൻഎൽ.നിലവിൽ ബിഎസ്എൻഎലിൻെറ 4ജി സേവനങ്ങൾ പഞ്ചാബ്, ഹിമാചൽ പ്രദേശ്, യുപി വെസ്റ്റ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ട്. ഇവിടങ്ങളിൽ 9,000-ലധികം ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. പഴയ സിം കാർഡുകളുള്ള ഉപഭോക്താക്കൾ സേവനം ലഭിക്കുന്നതിന് 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.രാജ്യവ്യാപകമായി 4ജി 5ജി സേവനങ്ങൾക്കായി 1.1 ലക്ഷം ടവറുകൾ ആണ് വിന്യസിക്കുന്നത്.