തലച്ചോറിന്‍റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഈ പാനീയങ്ങൾ സഹായിക്കും

മാറി വരുന്ന കാലഘട്ടത്തിൽ ഓർമ്മശക്തി വലിയൊരു പ്രശ്നം ആണ് .എന്തിനും ഏതിനും ഫോൺ നോക്കി അതിൽ നിന്നും വായിച്ചാൽ കാര്യം കഴിഞ്ഞു . എന്നാൽ പണ്ട് കാലത്ത് ഒരുപാട് വായിക്കുകയും അത് ഓർമ്മ ശക്തി കൂറ്റൻ സഹായിക്കുകയും ചെയ്യും .എന്നാൽ ഇന്ന് അത്യാവശ്യം വേണ്ട സാധനങ്ങൾ പോലും ഓർക്കാൻ പറ്റാത്ത അവസ്ഥയാണ് .തലച്ചോറിന്റെ നല്ല രീതിയിൽ ഉള്ള പ്രവർത്തനത്തിനും ഓർമ്മശക്തിക്കും കുറച്ചു പാനീയങ്ങൾ സഹായിക്കും അവ ഏതൊക്കെ ആണെന്ന് നോക്കാം .

ഓറഞ്ച് ജ്യൂസ്

Breakfast consisting of fruits, orange juice, coffee, honey, bread and egg. Balanced diet.

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

മഞ്ഞള്‍ ചായ
മഞ്ഞളിലെ കുര്‍കുമിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അതിനാല്‍ മഞ്ഞള്‍ ചായയും ഡയറ്റില്‍ ഉള്‍പ്പെടുത്താം
ബെറി ജ്യൂസ് .

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍. അതിനാല്‍ ബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.ബീറ്റ്റൂട്ട് ജ്യൂസ്

വിറ്റാമിന്‍ സിയും വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ ജ്യൂസും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

 

Latest News