ചൂടൊക്കെ അല്ലെ ഒരു കപ്പൽ യാത്ര നടത്തിയാലോ അതും നഗ്നരായി .എന്താണെന്നല്ലേ ഓർക്കുന്നത് എന്നാൽ അങ്ങനേം യാത്ര ചെയ്യാം. വേണമെങ്കിൽ വസ്ത്രം ധരിക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത.
നോർവീജിയൻ കപ്പൽ കമ്പനിയായ ക്രൂസ് ലൈനിന്റെ നോർവീജിയൻ പേൾ എന്ന കപ്പലിലാണ് ഈ നഗ്നയാത്ര ഒരുക്കുന്നത്. മയാമിയിൽ നിന്ന് കരീബിൻ ദ്വീപിലേക്കുള്ള യാത്രയിൽ സഞ്ചാരികൾക്ക് നഗ്നരായി യാത്ര ചെയ്യാം. 2025 ഫെബ്രുവരിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 2005 ഒക്ടോബർ 3-ന് കപ്പലിൻ്റെ നിർമ്മാണം ആരംഭിച്ചു, 2006 ഒക്ടോബർ 15-ന് മേയർ വെർഫ്റ്റ് ഷിപ്പ്യാർഡ് കവർ ചെയ്ത ഡോക്കിൽ നിന്ന് ആയിരുന്നു ആദ്യ യാത്ര .
2006 നവംബർ 4 ന് ജർമ്മനിയിലെ എമ്മസ് നദിയിലെ വൈദ്യുതി ലൈനിലൂടെ കപ്പൽ കടന്നുപോകാനുള്ള ആദ്യ ശ്രമമാണ് ആദ്യം ജർമ്മനിയെയും പിന്നീട് യൂറോപ്പിനെ മുഴുവനും ബാധിച്ച വൻ വൈദ്യുതി മുടക്കത്തിൻ്റെ കാരണവും ഈ കപ്പൽ തന്നെ ആയിരുന്നു .
ഫ്ലോറിഡയിലെ മയാമിയിൽ നിന്ന് 2025 ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന യാത്ര 14ന് കരീബിയൻ ദ്വീപുകളിൽ എത്തും. 2300 പേർക്ക് ഈ കപ്പലിൽ സഞ്ചരിക്കാൻ സാധിക്കും. 11 രാത്രി ഈ കപ്പലിൽ കഴിയുന്നതിന് ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷമാണ്. ഏറ്റവും കൂടിയ നിരക്ക് 27 ലക്ഷം രൂപയും.ഇതിനെല്ലാമുപരി സഹയാത്രികരുടെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ അവരുടെ അനുവാദമില്ലാതെ എടുക്കാനും പാടില്ല. പൂളിനും സാൻഡസ് ക്ലബിനും അടുത്ത് നോ ഫോട്ടോ സോണും ഉണ്ട്..
എന്നാൽ കപ്പലിൽ നഗ്നരായി യാത്ര ചെയ്യാമെങ്കിലും കമ്പനി മുന്നോട്ടു വയ്ക്കുന്ന ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. എപ്പോഴും വസ്ത്രമില്ലാതെ കപ്പലിൽ നിൽക്കാനാവില്ല. ബിഗ് ന്യൂഡ് ബോട്ട് 2025 എന്ന യാത്രയിൽ കപ്പൽ കടലിലായിരിക്കുമ്പോൾ മാത്രമേ നഗ്നരായി നടക്കാൻ സാധിക്കൂ. കപ്പൽ യാത്ര ആരംഭിക്കുന്നതിന് മുമ്പോ ഏതെങ്കിലും തുറമുഖങ്ങളിലേക്ക് അടുപ്പിക്കുമ്പോഴോ ആരും നഗ്നരായിരിക്കാൻ പാടില്ല. ഈ സമയങ്ങളിൽ നിർബന്ധമായും വസ്ത്രം ധരിച്ചിരിക്കണം. കപ്പലിൽ ഡൈനിംഗ് റൂം അടക്കമുള്ള സ്ഥലങ്ങളിലും യാത്രക്കാർ വസ്ത്രം ധരിച്ചിരിക്കണം. തീരത്ത് കപ്പൽ നങ്കൂരമിട്ടാൽ ബാൽക്കണിയിൽ പോകുമ്പോഴും വസ്ത്രം ധരിക്കണം.