ആളുകളില്‍ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച്‌ തട്ടിപ്പ്; യുവതി അറസ്റ്റില്‍

മാന്നാർ: ആളുകളില്‍ നിന്നും പണം നിക്ഷേപമായി സ്വീകരിച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. രശ്മി നായർ (40) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശിയുടെ കയ്യില്‍ നിന്നും ഒൻപതര ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ആദ്യ നാല് മാസം നിക്ഷേപിച്ച പണത്തിന്റെ പലിശയായി കുറച്ചുതുക നല്‍കുകയും ചെയ്തു. പിന്നിട് പണം ഒന്നും തന്നെ നല്‍കിയിട്ടില്ല. തുടർന്നാണ് മാന്നാർ പോലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ മാന്നാർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.