കോഴിക്കോട് മൂന്നുപേര്‍ക്കുകൂടി വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മൂന്നുപേര്‍ക്കുകൂടി വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ഏഴായി.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്ബോഴാണ് രോഗം പകരുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകാരിയാകുക.