നമ്മുടെ ഭക്ഷ്യശീലങ്ങളില്‍ ഉരുളക്കിഴങ്ങിന് പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. ഇതുകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങളും പലതാണ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ചോറും തയ്യാറാക്കാം. പൊട്ടെറ്റോ റൈസ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരി-1 കപ്പ്
- ഉരുളക്കിഴങ്ങ്-2
- സവാള-1
- തക്കാളി-1
- പച്ചമുളക്-1
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- ഉണക്കമുളക്-2
- ഏലയ്ക്ക
- ഗ്രാമ്പൂ -3
- കറുവാപ്പട്ട-ഒരു കഷ്ണം
- ഉപ്പ്
- മല്ലിയില
- എണ്ണ
തയ്യറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഒരു കുക്കറില്‍ എണ്ണ ചൂടാക്കണം. ഇതിലേയ്ക്ക് സവാള അരിഞ്ഞതും ഉണക്കമുളകും ചേര്‍ത്തിളക്കുക. കൂടെയുള്ളത് ലക്ഷ്മീദേവി, കുടിലില്‍ നിന്നും കൊട്ടാരത്തിലേക്ക് എത്താന്‍ യോഗം; രാശിഫലം സവാള ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക. പിന്നീട് പച്ചമുളകും തക്കാളിയും ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് കഴുകിയ അരി ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. അക്ഷയ തൃതീയ നാളില്‍ മറ്റ് ശുഭയോഗങ്ങളും; ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികള്‍ വെള്ളം ചേര്‍ത്ത് കുക്കര്‍ അടച്ചു വച്ചു വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി കഴിയ്ക്കാം.ചെട്ടിനാട് സ്‌റ്റൈലില്‍ ചിക്കന്‍വറുത്തത്