എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു കറിയേതെന്നു ചോദിച്ചാല്‍ തക്കാളിക്കറിയെന്നായിരിക്കും പെട്ടെന്നു വരുന്ന ഉത്തരം. പ്രത്യേകിച്ച് ബാച്ചിലേഴ്‌സിന്. തക്കാളി തന്നെ വിധത്തിലും കറി വയ്ക്കാം. തേങ്ങ ചേര്‍ത്തുണ്ടാക്കാവുന്ന ഒരു സ്പെഷ്യൽ തക്കാളി കറിയുടെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- തക്കാളി-4
- സവാള-2
- പച്ചമുളക്-3
- തേങ്ങ ചിരകിയത്-അര കപ്പ്
- മുളകുപൊടി-മുക്കാല്‍ ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- കടുക്-1 ടീസ്പൂണ്‍
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുകു പൊട്ടിയ്ക്കണം. തക്കാളി മുറിച്ചതും പച്ചമുളക് നെടുകെ കീറിയതും ഇതിലേക്കു ചേര്‍ത്തിളക്കുക. അല്‍പം വെള്ളം ചേര്‍ത്തിളക്കുക. പിന്നീട് സവാള അരിഞ്ഞതു ചേര്‍ത്തിളക്കണം. തേങ്ങ ചിരകിയതും കറിവേപ്പിലയും ചേര്‍ത്തിളക്കുക. ഉപ്പും മസാലപ്പൊടികളും ചേര്‍ത്തിളക്കി അടച്ചു വച്ചു വേവിയ്ക്കുക. ഗ്രേവി അല്‍പം കുറുകിക്കഴിയുമ്പോള്‍ വാങ്ങാം. ചപ്പാത്തിയ്ക്കും ചോറിനുമൊപ്പം ഇത് ഉപയോഗിയ്ക്കാം.