സാരി അത് ഇന്ത്യയിലെ ഓരോ സ്ത്രീകളുടെയും ഇഷ്ടവസ്ത്രം ആണ്.അതിന് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവാക്കാം .പക്ഷെ നല്ല സാരി കിട്ടണം .എത്ര തരം തുണി തരങ്ങൾ ഉണ്ട് അതിൽ ഏറ്റവും കൂടിയതും കുറഞ്ഞതും ആയി സാരികൾ കിട്ടും .ഏറ്റവും വില കൂടുതലുള്ള വസ്ത്ര ഇനം എന്ന് വേണമെങ്കിൽ സാരിയെ വിശേഷിപ്പിക്കാം. ഒരു തവണ ഉടുത്തു കഴിഞ്ഞാൽ ചിലപ്പോൾ അത് ഷെൽഫിൽ ഒതുങ്ങി കൂടിയേക്കാം എന്നാലും ഒരുപാട് പണം മുടക്കിയാലും വാങ്ങും .കൃത്യമായി സൂക്ഷിച്ചാൽ തലമുറകൾ കൈമാറി ഉപയോഗിക്കാൻ കഴിയുന്നതാണ് ഓരോ സാരിയും. ഇത്രേം പണം മുടക്കുന്ന സാരികൾ നല്ല രീതിയിൽ ഒരുപാട് വർഷം നിൽക്കാനുള്ള ചില പൊടികൈകൾ പറഞ്ഞു തരാം.
പലപ്പോഴും സാരി ഉടുക്കുന്ന സമയങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കറ പറ്റാൻ സാധ്യത കൂടുതലാണ്. പല കറകളും പൂർണമായും നീക്കം ചെയ്യാൻ പ്രയാസവുമാകും. അതിനാൽ തന്നെ കറ വീണു കഴിഞ്ഞാൽ എത്രയും വേഗം അവ നീക്കം ചെയ്യാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. ഏറെ നേരത്തിന് ശേഷം ഇവ നീക്കം ചെയ്യാൻ കഴിയണമെന്നില്ല. കറ വീണ ഉടൻ ആ ഭാഗം നന്നായി കഴുകുക. പൂർണമായും നീക്കം ചെയ്യാനായി വിനാഗിരി, നാരങ്ങാ നീര്, സോപ്പ് എന്നിവ ചേർത്ത് ഉപയോഗിക്കാം.
വിവിധ തരം സാരികൾ ഉണ്ടാകും. നേർത്തത്, കട്ടിയുള്ളത്, മൃദുവായത്, കല്ലുകളും മുത്തുകളും പതിപ്പിച്ചത്, ത്രെഡ് വർക്ക് ചെയ്തത് തുടങ്ങി വിവിധയിനം. ഇവയെല്ലാം ഒരുമിച്ചാണോ സൂക്ഷിക്കുന്നത്? എങ്കിൽ സാരികളുടെ ആയുസ് കുറയും. കല്ലുകളും മുത്തുകളും പതിപ്പിച്ച സാരികൾ നിങ്ങൾ പ്രത്യേകമായി തന്നെ സൂക്ഷിക്കണം. ഹെവി ഡിസൈൻ ആയതിനാൽ ഇവ മറ്റ് സാരികളിൽ കൊളുത്തി നിൽക്കാനും അവയ്ക്ക് കേടുപാടുകൾ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് ഇത്തരം സാരികൾ പ്രത്യേക ബാഗുകളിൽ മടക്കി വെച്ച് സൂക്ഷിക്കുന്നതാണ് നല്ലത്.സാരി ഇസ്തിരി ചെയ്യുമ്പോൾ മറ്റ് വസ്ത്രങ്ങൾ അയൺ ചെയ്യുന്നതിനേക്കാൾ ശ്രദ്ധ വേണം. കാരണം കൂടിയ ചൂടിൽ ഇസ്തിരി ഇടുന്നത് സാരിയുടെ ഫാബ്രിക്കിന്റെ ഭംഗി നശിപ്പിച്ചേക്കാം. അതുകൊണ്ട് തന്നെ കുറഞ്ഞ ചൂടിൽ പതുക്കെ വേണം അയേൺ ചെയ്യാൻ. പെട്ടെന്ന് ചൂടേൽക്കാൻ സാധ്യതയുള്ള ഫാബ്രിക് ആണെങ്കിൽ അതിനു മുകളിൽ മറ്റൊരു തുണി വെച്ച ശേഷം അയേൺ ചെയ്യുന്നത് ഗുണം ചെയ്യും. ഫാബ്രിക് നശിക്കാതിരിക്കാനും നിറം മങ്ങാതിരിക്കാനും ഈ വിദ്യ സഹായിക്കും.ചില സാരികൾ ഡ്രൈ ക്ലീൻ മാത്രം ചെയ്യേണ്ടവയാകും. ഇക്കാര്യങ്ങൾ പാലിക്കാതെ എങ്ങനെയെങ്കിലും അലക്കിയെടുത്താൽ സാരികൾ പെട്ടെന്ന് ചീത്തയാകും. അതിനാൽ വാങ്ങിക്കുമ്പോൾ തന്നെ സാരി അലക്കേണ്ട രീതിയും അറിഞ്ഞിരിക്കാം. ഈ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ സാരികൾ സൂക്ഷിക്കാം .