പ്ല​സ്​ ടു: യു.​എ.​ഇ​ സ്കൂ​ളു​ക​ൾ​ക്ക്​ 88.03ശ​ത​മാ​നം വി​ജ​യം

ദു​ബൈ: ഗ​ൾ​ഫ്​​ മേ​ഖ​ല​യി​ൽ കേ​ര​ള സി​ല​ബ​സ്​ പ്ല​സ്​​ടു പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​ 88.03ശ​ത​മാ​നം വി​ജ​യം. 568പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 500പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി. 81പേ​ർ​ക്ക്​ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ്​ നേ​ടാ​നും സാ​ധി​ച്ചു. യു.​എ.​ഇ​യി​ലെ എ​ട്ട്​ സ്കൂ​ളു​ക​ളി​ലാ​ണ്​ ഗ​ൾ​ഫി​ൽ സെ​ന്‍റ​റു​ക​ളു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നു​ പു​റ​മെ ഓ​പ​ൺ സ്​​ട്രീ​മി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന 16പേ​രും വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ​ക്ക്​ ഫു​ൾ എ​പ്ല​സും കൈ​വ​രി​ക്കാ​നാ​യി.

ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ഷാ​ർ​ജ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ ദു​ബൈ(98.92), ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ൾ ദു​ബൈ(65.38), മോ​ഡ​ൽ സ്കൂ​ൾ അ​ബൂ​ദ​ബി(99.20), ന്യൂ ​ഇ​ന്ത്യ​ൻ എ​ച്ച്.​എ​സ്.​എ​സ് റാ​സ​ൽ​ഖൈ​മ(80.65), ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഉ​മ്മു​ൽ​ഖു​വൈ​ൻ(79.73), ഇ​ന്ത്യ​ൻ സ്കൂ​ൾ ഫു​ജൈ​റ(90), ന്യൂ ​ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ അ​ൽ​ഐ​ൻ(82.61) എ​ന്നി​ങ്ങ​നെ​യാ​ണ്​ യു.​എ.​ഇ​യി​ലെ മ​റ്റു സ്കൂ​ളു​ക​ളി​ലെ വി​ജ​യ ശ​ത​മാ​നം.

മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും വി​വി​ധ രാ​ജ്യ​ക്കാ​രും കേ​ര​ള സി​ല​ബ​സി​ല്‍ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും വി​വി​ധ സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റു​ക​ൾ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.