സിഐഡി മൂസയിലെ സലിം കുമാറിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. പേരു പോലുമില്ലാത്ത കഥാപാത്രമാണെങ്കിലും സലിം കുമാർ ആ ചിത്രത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഒരു ഭ്രാന്തന്റെ റോളിലാണ് സലിം കുമാർ എത്തിയത്. സിഐഡി മൂസയുടെ വിക്കിപീഡിയ പേജിൽ സലിം കുമാർ ദി ഇൻസെയ്ൻ മാൻ എന്നാണ് സലിം കുമാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിനു പേരില്ലെങ്കിലെനതാ, ഇപ്പോഴും ട്രോളുകളില്‍ നിറയുന്ന വേഷമാണിത്.
സിഐഡി മൂസയിലെ സലിം കുമാറിനെ അനുകരിക്കുന്ന ടൊവിനോയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കോക്ക്പിറ്റിലിരിക്കുന്ന ടൊവിനോയെ ആണ് വീഡിയോയിൽ കാണാനാവുക. ‘ആലുവയിൽ സ്റ്റോപ്പില്ല, ഇടപ്പള്ളിയിലെ സ്റ്റോപ്പുള്ളൂ, ഇറങ്ങേണ്ടവർ നോക്കി ഇറങ്ങണം’ എന്നു ചിരിയോടെ പറയുകയാണ് താരം.
ടൊവിനോയുടെ ഈ പഴയ വീഡിയോ വീണ്ടും വൈറലാവുമ്പോൾ രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയയും ആഘോഷമാക്കുകയാണ്. “ഇതുപോലൊരു സലിംകുമാറിന്റെ പോക്ക് നമ്മൾ കണ്ടിട്ടുണ്ട്”, “ഇനി നമുക്ക് പ്ലെയിൻ പൊക്കിയും താഴ്ത്തിയും കളിക്കാം”, “ബാക്കി വല്ലതും ഉണ്ടാകുവാണേൽ ആലുവയിൽ ഇറക്കാം” എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകൾ.
ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ എന്ന ചിത്രത്തിലാണ് ഒടുവിൽ ടൊവിനോയെ കണ്ടത്. ഭാവനയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. 40 കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ ലഭിക്കുന്നത്. കഥാഗതിയിലെ പോരായ്മകളും പ്ലോട്ടിന്റെ അഭാവവുമാണ് പ്രധാനമായും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ടൊവിനോയ്ക്കും ഭാവനയ്ക്കും പുറമേ, സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ, ചന്തു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
View this post on Instagram
മൈത്രി മൂവി മെക്കേഴ്‌സ്, നവീൻ യർനേനി, വൈ. രവി ശങ്കർ എന്നിവർ ഭാഗമാകുന്ന ചിത്രത്തിന്റെ നിർമ്മാണം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്നാണ് നിർവഹിച്ചത്. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആൽബി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രതീഷ് രാജാണ്.