Health

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ പോകാം ഹോസ്പ്പിറ്റലിലേക്ക്: വൃക്ക തകരാറിലാണ്

ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. 120-150 ക്വാര്‍ട്സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്നിക്കുണ്ട്.

കിഡ്നി പ്രവര്‍ത്തനരഹിതമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത്. ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക. വൃക്ക തകരാർ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും. വൃക്ക തകരാർ ഉണ്ടെങ്കിൽ വരാവുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിൽ നീര് ഉണ്ടാവുക

ചിലർക്ക് കെെയ്യിലും കാലിലും നീര് വയ്ക്കാറുണ്ട്. പലരും അത് നിസാരമായാണ് കാണാറുള്ളത്. ശരീരം നീര് വയ്ക്കുന്നത് കിഡ്നി തകരാർ ഉണ്ടെന്നതിന്റെ പ്രധാന ലക്ഷണമാണ്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

ക്ഷീണം തോന്നുക

രാവിലെ ഉറക്കം എഴുന്നേറ്റാൽ ചിലർക്ക് ക്ഷീണം തോന്നാറുണ്ട്. എത്ര ഉറങ്ങിയിട്ടും ക്ഷീണം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. erythropoietin എന്ന ഹോർമോൺ ആണ് വൃക്കകളെ സംരക്ഷിക്കുന്നത്. എന്നാൽ ഈ ഹോർമോണിന് എന്തെങ്കിലും വ്യത്യാസം വരുമ്പോഴാണ് വൃക്കകൾക്ക് തകരാർ സംഭവിക്കുന്നത്.

മൂത്രത്തിൽ രക്തം കാണുക

മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങളാണ് മറ്റൊന്ന്. ചിലപ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും കിഡ്നി തകരാറിലാണ് എന്നതിന്റെ ലക്ഷണമാണ്. പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്നി പ്രവര്‍ത്തനരഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതും കിഡ്നി തകരാറിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

മലത്തില്‍ രക്തം

മലത്തില്‍ രക്തം കാണുന്നുണ്ടെങ്കില്‍ അതും അല്‍പം ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണ്. മൂത്രത്തിലെ രക്തത്തിന്റെ അംശവും മലത്തില്‍ രക്തം കാണുന്നതും എല്ലാം കിഡ്നി പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ്.

വയറ് വേദനയും ഛർദ്ദിയും

വയറ് വേദനയും ഛർദ്ദിലും ഉണ്ടാവുകയാണെങ്കിൽ സൂക്ഷിക്കുക. ഇവ രണ്ടും കിഡ്നി തകരാറിന്റെ ലക്ഷണമാണ്. രാവിലെ ഉറക്കം എഴുന്നേറ്റ ഉടൻ ഛർദ്ദിക്കാൻ തോന്നുകയും ഭക്ഷണത്തിനോട് വെറുപ്പ് തോന്നുകയും ചെയ്യുകയാണെങ്കിൽ ഉടൻ ഡോക്ടറിനെ കാണുക.

വൃക്കരോഗം വരാതിരിക്കാൻ എന്തൊക്കെ ചെയ്യാം?

  • അമിത രക്തസമ്മർദം വേണ്ട വിധം ചികിത്സിച്ചു നിയന്ത്രിക്കുക.
  • പ്രമേഹം കണിശമായും നിയന്ത്രിച്ചു നിർത്തുക.
  • സ്വയ ചികിത്സ ഒഴിവാക്കുക.
  • വർഷത്തിലൊരിക്കൽ പരിശോധനകൾ നടത്തുക.
  • പുകവലി പൂർണമായും ഒഴിവാക്കുക.
  • ലഹരി മരുന്നുകൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുക.
  • കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കു