Qatar

ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി പുസ്തകമേള ഉദ്ഘാടനം ചെയ്തു.

ഖത്തർ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുറഹ്‌മാൻ ബിൻ ഹമദ് അൽതാനി, ഒമാൻ സാംസ്‌കാരിക കായിക മന്ത്രി സയ്യിദ് ദി യസാൻ ബിൻ ഹൈതം അൽ സൈദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി. മെയ് 18 വരെ പുസ്തക പ്രേമികൾക്ക് വേദി സന്ദർശിക്കാം. 42 രാജ്യങ്ങളിൽ നിന്നായി 515 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. വിജ്ഞാനത്തിലൂടെ നാഗരികതകൾ കെട്ടിപ്പടുക്കുന്നു എന്നതാണ് 33ാമത് ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ പ്രമേയം. ഇത്തവണ ഒമാനാണ് പ്രത്യേക അതിഥി രാജ്യം.

വെള്ളിയൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ രാത്രി 10 മണി വരെയുമാണ് പുസ്തകോത്സവേദിയിലേക്ക് പ്രവേശനം. ഇന്ത്യയിൽ നിന്ന് ഐപിഎച്ചിന് ഇത്തവണയും സ്റ്റാളുണ്ട്.