തുടർച്ചയായ മൂന്നാം ദിവസവും നിക്ഷേപകർക്ക് നഷ്ടം തന്നെ . നിക്ഷേപകരുടെ നഷ്ടം 7.3 ലക്ഷം കോടി രൂപയാണ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 1062 പോയിൻറ് ഇടിഞ്ഞ് 72,404.17 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 345 പോയിൻറുകൾ ഇടിഞ്ഞ് 21,957.50 എന്ന ലെവലിാണ് ക്ലോസ് ചെയ്തത്. , ഏപ്രിൽ 19 ന് ശേഷം ആദ്യമായി ഇൻ്റർ-ഡേ 22,000 ന് താഴെയായി.
നിഫ്റ്റിയിൽ ഏഴ് ഓഹരികൾ പച്ച കത്തി. 43 കമ്പനികളുടെ ഓഹരികൾ ചുവപ്പിലായി. ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് , മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ബജാജ് ഓട്ടോ ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. അതേസമയം എൽആൻഡ് ടി ഓഹരികൾ ഇന്ന് 5.65 ശതമാനം ഇടിഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ഓഹരികൾ 4.52 ശതമാനമാണ് ഇടിവ്. ഏഷ്യൻ പെയിൻ്റ്‌സ് ലിമിറ്റഡ് ഓഹരികൾ 4.48 ശതമാനമാണ് ഇടിഞ്ഞത്.
റിലയൻസ് ഇൻഡസ്ട്രീസ് ,ഐടിസി എന്നിവ കൂപ്പുകുത്തി. നിഫ്റ്റി സ്മോൾ ക്യാപ് സൂചിക 2.83 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.85 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കുറഞ്ഞു.നാലാം പാദത്തിലെ കമ്പനികളുടെ വരുമാന റിപ്പോർട്ടുകളും തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളുമാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 400 ലക്ഷം കോടി രൂപയിൽ നിന്ന് 393.73 ലക്ഷം കോടി രൂപയിലേക്ക് ഇടിഞ്ഞു. ഇതോടെ ഓഹരി വിഫണിയിലെ നിക്ഷേപകർക്ക് ഒറ്റ ദിവസം കൊണ്ടുണ്ടായ നഷ്ടം 7.3 ലക്ഷം കോടി രൂപയുടേതാണ്. 2024-ലെ പൊതുതിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തിരഞ്ഞെടുപ്പ് ആവശേത്തിലുണ്ടായ പ്രകടമായ ഇടിവ് വിപണിയെ പിന്നോട്ട് നയിച്ചിട്ടുണ്ട്.