കോഴിക്കോട്: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറു വര്ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി. പോക്സോ നിയമ പ്രകാരമാണ് ബാലുശേരി, പൂനത്ത്, എളേങ്ങള് വീട്ടില് മുഹമ്മദിന് ( 49) ശിക്ഷ വിധിച്ചത്.
2021ൽ ആണ് കേസ് ആസ്പദമായ സംഭവം, ബാലിക വീട്ടിൽ ടീവി കണ്ടിരിക്കവേ വീട്ടിലേക്കു വന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, കുട്ടി ഉടനെ തന്നെ ഓടി പോയി അച്ഛമ്മയോട് കാര്യം പറയുക ആയിരുന്നു പിന്നീട് പോലീസിൽ അറിയിക്കുകയും ആയിരുന്നു.
ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുരേഷ്കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.