ചൂട് സമയത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ധാരാളം വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷെ അമിതമായ ചൂടും വിയർപ്പും കാരണമുണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് മാറ്റാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.ഭക്ഷണം ശ്രദ്ധിക്കാം.ബാക്ടീരിയ, ഫംഗസ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വേനൽക്കാലത്ത് സാധാരണ ടാൽക്കം പൗഡറുകൾക്ക് പകരം ആൻ്റിപെർസ്പിറൻ്റ് ക്രീമുകളോ പൗഡറുകളോ ഉപയോഗിക്കാം. ഇത് വിയർപ്പും അനുബന്ധ പ്രശ്നങ്ങളും കുറയ്ക്കും.മഞ്ഞു കാലത്ത് കുളിർ നൽകാൻ സഹായിക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.
വേനൽ കാലത്ത് ചൂട് കുറവുള്ള വസ്ത്രങ്ങളാണ് എപ്പോഴും നല്ലത്. ചൂടിനെ പ്രതിരോധിക്കാനും വിയർപ്പ് വലിച്ചെടുക്കാനും കഴിയുന്ന വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. പ്രത്യേകിച്ച് വേനൽക്കാലത്ത് അയഞ്ഞ നല്ല കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. വിയർപ്പ് മൂലം ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നു. വിയർപ്പ് നിയന്ത്രിക്കുന്നു.
വളരെയധികം ശ്രദ്ധയോടെ വേണം വേനൽക്കാലത്ത് ഭക്ഷണം തിരഞ്ഞെടുക്കാൻ. ശരീരത്തിന് തണുപ്പ് കുളിരും ലഭിക്കുന്ന ഭക്ഷണങ്ങൾ എപ്പോഴും തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വെള്ളം ധാരാളം കുടിക്കാൻ ഒരു കാരണവശാലും മറക്കരുത്. ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന എരിവുള്ള ഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പ്രധാനമായും ഒഴിവാക്കാൻ ശ്രമിച്ചാൽ നല്ലതായിരിക്കും.ചൂട് സമയങ്ങളിൽ പരമാവധി തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക. രാവിലെയും വൈകിട്ടും തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക. ശരീരത്തിലെ അധിക ഊഷ്മാവ് കുറയ്ക്കാൻ ഇത് സഹായിക്കും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പ് നിയന്ത്രിക്കുകയും ശരീര ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യും. വേനൽക്കാലത്ത് കഴിയുന്നതും രാവിലെയും വൈകുന്നേരവും തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.സാധാരണയായി നമ്മൾ കുളിച്ചതിന് ശേഷം വിയർപ്പും ദുർഗന്ധവും ഒഴിവാക്കാൻ ടാൽക്കം പൗഡറുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ചൂടുകാലത്ത് വിയർപ്പ് കൂടുതലായി പുറത്തുവരും.