സാവോപോളോ: കോപ്പ അമേരിക്ക 2024 മത്സരങ്ങള്‍ക്കുളള ബ്രസീല്‍ ടീം പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുളള സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ടീമില്‍ ഇല്ല. മധ്യനിരയില്‍ കളിക്കുന്ന കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാര്‍ലിസണും ടീമിലിടം നേടാനായില്ല. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റാഫീഞ്ഞ, അലിസണ്‍, എഡേഴ്‌സണ്‍, മാര്‍ക്കീനോസ് എന്നിവര്‍ ടീമിലുണ്ട്.
അടുത്ത സീസണിൽ റയൽമാഡ്രിഡിലേക്ക് ചേക്കേറാനൊരുങ്ങുന്ന 17 കാരൻ എൻഡ്രികാണ് സ്‌ക്വാർഡിലെ ജൂനിയർ. അമേരിക്കയിലാണ് ഇത്തവണ കോപ നടക്കുന്നത്.
ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോർട്ടുകൾ നേരത്തെയും വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കിയിരുന്നു. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍.
ഗോൾകീപ്പർ: അലിസൻ(ലിവർപൂൾ), ബെനറ്റോ(അത്‌ലറ്റികോ-പിആർ),എഡർസൻ(മാഞ്ചസ്റ്റർ സിറ്റി)
പ്രതിരോധ നിര:ബെർണാൾഡോ(പിഎസ്ജി), എഡർ മിലിറ്റാവോ(റിയൽ മാഡ്രിഡ്), ഗബ്രിയേൽ(ആഴ്‌സനൽ), മാർക്കിഞോസ്(പിഎസ്ജി), ഡാനിയലോ(യുവന്റസ്), യാൻ കൗട്ടോ(ജിറോണ), ഗില്ലെർമെ അരാന (അത്‌ലറ്റികോ-എംജി), വെൻഡെൽ(പോർട്ടോ)
മധ്യ നിര:ആന്ദ്രെസ് പെരേര( ഫുൾഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസിൽ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റൺ വില്ല), ജോ ഗോമസ്(വോൾവെർഹാംപ്ടൺ),ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)
ഫോർവേഡ്: എൻഡ്രിക്(പാൽമെറസ്), ഇവനിൽസൺ(പോർട്ടോ), ഗബ്രിയേൽ മാർട്ടിനലി(ആഴ്‌സനൽ), റഫിഞ്ഞ(ബാഴ്‌സലോണ) റോഡ്രിഗോ(റയൽമാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)