സ്‌ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ് ഇതുമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ ആർത്തവം, ആര്‍ത്തവം ഇല്ലാതെ വരുക, അമിതമായ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം.
ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകില്ല. എന്നാല്‍ ഒരുപരിധി വരെ ഭക്ഷണക്രമം ഇതിനെ സ്വാധീനിക്കാം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍, റെഡ് മീറ്റ് തുടങ്ങിയവ പിസിഒഎസ് ഉള്ളവർക്ക് അത്ര നല്ലതല്ല.
പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം:
1. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വഷളാക്കും. അതിനാല്‍ ഇത്തരം ജിഐ കുറഞ്ഞ ഭക്ഷണങ്ങളാണ് ഇത്തരക്കാര്‍ കഴിക്കേണ്ടത്. ഇതിനായി നട്സ്, പയറു വര്‍ഗങ്ങള്‍, സീഡുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കാം.
2. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
3. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്. ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
4. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പിസിഒഎസ് ഉള്ള സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്. ഇതിനായി ബെറി പഴങ്ങള്‍, ഫാറ്റി ഫിഷ്, ഇലക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.