Kerala

നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ: പരിയാരത്ത് നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പുലർച്ചെ 2ന് തളിപ്പറമ്പ് ദേശീയപാതയിലായിരുന്നു അപകടം.

ചെറുകുന്ന് കൃസ്തുകുന്ന് സ്വദേശി കൊയിലേരിയൻ ജോയൽ ജോസഫ് (23), ചെറുകുന്ന് പാടിയിൽ നിരിച്ചൻ ജോമോൻ ഡൊമനിക്ക് (23) എന്നിവരാണു മരിച്ചത്.