കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. കെ. വി. സുബ്രഹ്മണ്യനെതിരെ കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ വിമർശനം ഉയർത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് നേരത്തെ സുബ്രഹ്മണ്യൻ രാജിവെച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ കെപിസിസിയും ഡിസിസികളും പുനഃസംഘടിപ്പിക്കും. സ്ഥാനമൊഴിഞ്ഞ ബ്ലോക്ക് പ്രസിഡന്റുമാർ ഭാരവാഹിത്വം ലഭിക്കാത്തതിന്റെ അസ്വസ്ഥത നേതൃത്വത്തിനു മുൻപിൽ പ്രകടിപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കാനായിരുന്നു നിർദേശം.
തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇവർ ആവശ്യം ശക്തമാക്കി. തിരഞ്ഞെടുപ്പിൽ സംഘടനാപോരായ്മ നിഴലിച്ചെന്ന കുറ്റപ്പെടുത്തൽ കൂടി ഉയർന്ന സാഹചര്യത്തിലാണു പുനഃസംഘടന. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും.