‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കംപ്ലീറ്റ് എന്റർടൈനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘കുഞ്ഞിരാമായണം’ത്തിന് ശേഷം ദീപു പ്രദീപ് രചന നിർവഹിച്ച ഈ ചിത്രം ഫാമിലി എന്റർടൈനറായാണ് ഒരുങ്ങുന്നത്. നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴ് താരം യോഗി ബാബു ആദ്യമായ് അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
ഛായാഗ്രഹണം: നീരജ് രവി, ചിത്രസംയോജനം: ജോൺ കുട്ടി, സംഗീതം: അങ്കിത് മേനോൻ, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, സൗണ്ട് മിക്സിംഗ്: എം ആർ രാജകൃഷ്ണൻ, കലാസംവിധാനം: സുനിൽ കുമാർ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, മേക്കപ്പ്: സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, ഡിസൈൻ: ഡികൾട്ട് സ്റ്റുഡിയോ, ആക്ഷൻ: ഫെലിക്സ് ഫുകുയാഷി റവ്വേ, സെക്കന്റ് യൂണിറ്റ് ക്യാമറ: അരവിന്ദ് പുതുശ്ശേരി, സ്റ്റിൽസ്: ജസ്റ്റിൻ, ഓൺലൈൻ മാർക്കറ്റിംഗ്: ടെൻ ജി, പിആർഒ: എ എസ് ദിനേശ്.