ഗ്രീന്‍പീസിന് പോഷകഗുണങ്ങള്‍ ഏറെയുണ്ട്. തക്കാളിയാകട്ടെ, മിക്കവാറും എല്ലാ ഭക്ഷണങ്ങളിലും ഉപയോഗിയ്ക്കുന്ന ചേരുവയും. ഇത് രണ്ടും ഉപയോഗിച്ച് എളുപ്പത്തിലൊരു കറി തയ്യറാക്കിയാലോ സ്വാദിഷ്ടമായ ഗ്രീൻപീസ് തക്കാളി കറി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ഗ്രീന്‍പീസ്-1 കപ്പ്
- തക്കാളി-4
- പച്ചമുളക്-4
- മുളകുപൊടി-1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- മല്ലിപ്പൊടി- 1 ടീസ്പൂണ്‍
- ജീരകം-1 ടീസ്പൂണ്‍
- ഉപ്പ്
- ഓയില്‍
തയ്യറാക്കുന്ന വിധം
ഗ്രീസ്പീസ് ഉണങ്ങിയതെങ്കില്‍ വെള്ളത്തിലിട്ടു കുതിര്‍ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ ജീരകം പൊട്ടിയ്ക്കുക. ഇതില്‍ തക്കാളിയിട്ടു നല്ലപോലെ വഴറ്റുക. ഇതിലേയ്ക്ക് മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കണം. ഗ്രീന്‍പീസ് ചേര്‍ത്തിളക്കുക. അടച്ചു വച്ച് നല്ലപോലെ വേവിയ്ക്കുക. ഗ്രീന്‍പീസ്-തക്കാളിക്കറി തയ്യാര്‍. ഷാപ്പ് സ്റ്റൈല്‍ മീന്‍കറി