അന്താരാഷ്ട്ര നേഴ്‌സസ് ദിനമായ മെയ് 12 നോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന നഴ്‌സസ് വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. റീന K J ചെയര്‍പേഴ്‌സനായും മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. സലീന ഷാ, ആരോഗ്യവകുപ്പ് നഴ്‌സിംഗ് സര്‍വീസസ് അഡീഷണല്‍ ഡയറക്ടര്‍ ബീന ബി എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സന്മാരും ഹമീദ് എസ് എസ് ജനറല്‍ കണ്‍വീനറും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്റ്റര്‍ ഡോ. സോന പി. എസ്, നഴ്‌സിംഗ് കൗണ്‍സില്‍ അംഗം ബീന ബി, പ്രീത കൃഷ്ണന്‍ കെ.സി , അനസ് എസ്.എം ജോയിന്‍ കണ്‍വീനര്‍മാരും അടങ്ങുന്ന 183 അംഗ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
2024 നേഴ്‌സസ് വരാഘോഷം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിക്കാന്‍ സംഘാടകസമിതി തീരുമാനിച്ചു. നേഴ്‌സസ് വാരാഘോഷത്തിന്റെ അനുബന്ധ പരിപാടിയായി മെയ് 1ന് തീരദേശ പ്രദേശമായ കരുംകുളം ഗ്രാമപഞ്ചായത്തില്‍ ‘ഹെല്‍ത്ത് കെയര്‍ ചലഞ്ച് ‘ എന്ന പേരില്‍ ആരോഗ്യ രംഗത്തിന്റെ പ്രധാന ഘടകങ്ങളായ രോഗ പ്രതിരോധം,രോഗിപരിചരണം, പാലിയേറ്റീവ് പരിചരണം, പുനരധിവാസം എന്നീ നാല് ഘടകങ്ങള്‍ കോര്‍ത്തിണക്കുന്ന ഒരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തീരദേശ പ്രദേശങ്ങളിലെ ഏതാണ്ട് 500 ഓളം കുടുംബങ്ങള്‍ക്ക് ഈ ക്യാമ്പിന്റെ പ്രയോജനം ഉണ്ടായി. 38 ഓളം പാലിയേറ്റീവ് കുടുംബാംഗങ്ങളെ വീട്ടില്‍ പോയി സന്ദര്‍ശിച്ച ആവശ്യമായ രോഗി പരിചരണം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. സൂര്യാഘാതം, ഉഷ്ണ തരംഗം, മഴക്കാല രോഗങ്ങള്‍,ലഹരി ബോധവല്‍ക്കരണം എന്നിവയെ അടിസ്ഥാനമാക്കി രോഗ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി
അത്യുഷ്ണമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ രക്തത്തിന് വന്‍തോതില്‍ ഉള്ള ലഭ്യത കുറവാണ് പ്രധാനപ്പെട്ട രക്തബാങ്കുകളില്‍ അനുഭവപ്പെടുന്നത്. രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി രക്തം സംഘടിപ്പിക്കുവാന്‍ രോഗികളും കൂട്ടിരിപ്പുകാരും പരക്കം പായുകയാണ്. ഈ സാഹചര്യം മനസ്സിലാക്കി ‘ ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് ‘എന്ന പേരില്‍ പോലീസ് വകുപ്പിലെ POL Blood-മായി സഹകരിച്ച് തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ആരോഗ്യകേന്ദ്രങ്ങളായ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, ആര്‍സിസി, ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി തുടങ്ങിയ രക്ത ബാങ്കുകളില്‍ മെയ് 2 മുതല്‍ 10 വരെ നേഴ്‌സുമാരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് എന്ന പേരില്‍ രക്തദാനം ചെയ്യുന്നു.
ഉഷ്ണ തരംഗംമൂലം കേരളത്തിലെ നിലവിലെ കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കി മെയ് 3ന് നടത്താനിരുന്ന വിളംബര ഘോഷയാത്ര ഒഴിവാക്കി പകരം അന്ന് വൈകുന്നേരം 6 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഫ്‌ലോറന്‍സ് നൈറ്റിംഗെയിലിന്റെ 204ാം ജന്മദിനം പ്രമാണിച്ച് ‘വിളംബരദീപം’ എന്ന പേരില്‍ 204 മണ്‍ചിരാതുകള്‍ക്ക് ദീപം കൊളുത്തുകയും 204 വര്‍ണ്ണ ബലൂണുകള്‍ വാനിലേക്ക് ഉയര്‍ത്തുകയും ചെയ്തു. മേയ് 1 മുതല്‍ 12 വരെ നേഴ്‌സസ് ദിന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ ‘ഫ്‌ളാഷ് മോബ് ‘ കള്‍ സംഘടിപ്പിക്കുന്നു. മേയ് 12 ന് വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്കുള്ള മുന്നറിയിപ്പുമായി സുരക്ഷിതമായ ബൈക്ക് യാത്ര എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ‘ബൈക്ക് റാലി’ ജീവിത ശൈലീ രോഗങ്ങള്‍ക്ക് പ്രതിവിധിയായി നടത്ത ഒരു ശീലമാക്കൂ എന്ന മുദ്രാവാക്യവുമായി ‘വാക്കത്തോണ്‍’ തുടര്‍ന്ന് ‘ഘോഷയാത്ര’യോടെ നേഴ്‌സസ് വാരാഘോഷത്തിന് സമാപനം കുറിക്കുന്നു
മേയ് 5 മുതല്‍ 7 വരെ നേഴ്‌സുമാരുടെ കലാ -സാഹിത്യ വൈഭവങ്ങള്‍ മാറ്റുരക്കുന്ന ‘നേഴ്‌സസ് കലോത്സവം’ മേയ്8 മുതല്‍ 10 വരെ നേഴ്‌സുമാരുടെ കായിക കരുത്ത് തെളിയിക്കുന്ന ‘കായികോത്സവം”. മേയ് 11ന് പഠന മികവിന്റെ വിദ്യാഭ്യാസ പരിപാടികള്‍ – ‘വൈജ്ഞാനികോത്സവം ‘ എന്നിവയും അരങ്ങേറും. മേയ് 12 ന്റെ ‘നേഴ്‌സസ് ദിനാഘോഷം ‘ വൈകിട്ട് 4ന് പാളയം AKG ഹാളില്‍ കേരളത്തിന്റെ ക്രമസമാധാന പാലനം .ADGP ശ്രീ M R അജിത്ത് കുമാര്‍ IPS ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ശ്രീ.ജെറോമിക് ജോര്‍ജ് IAS മുഖ്യാതിഥിയാകുംആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ,ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് എന്നീ വകുപ്പ് തലവന്‍മാര്‍ ,നേഴ്‌സിങ്ങ് മേധാവികള്‍ ,സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് നേഴ്‌സസ് വാരാഘോഷ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.