ചോളം, ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാം. ഉരുളക്കിഴങ്ങ് ദൈനംദിന ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചോളമാകട്ടെ, ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നും. ചോളവും ഉരുളക്കിഴങ്ങും ഉപയോഗിച്ച് കോണ്‍ ആലൂ ഡ്രൈ ഫ്രൈ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ്-അരക്കിലോ
- ചോളം-4 ടേബിള്‍ സ്പൂണ്‍
- തക്കാളി-1
- സവാള-1
- പച്ചമുളക്-2
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- വെള്ളം
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇടത്തരം കഷ്ണങ്ങളാക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാള
ചേര്‍ത്തു വഴറ്റണം. ഇതിലേയ്ക്ക് പച്ചമുളക് ചേര്‍ക്കുക. ഇത് ഇളക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. തക്കാളി ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കുക. പാകത്തിനു വെള്ളമൊഴിച്ചു വേവിയ്ക്കുക. ഉരുളക്കിഴങ്ങ് വെന്തു കഴിഞ്ഞ് ചോളം ചേര്‍ത്തിളക്കുക. ഇത് വെള്ളം വറ്റിച്ചെടുക്കണം. ഇതില്‍ മല്ലിയില ചേര്‍ത്ത് ഉപയോഗിയ്ക്കാം.